ബെവ്‌ക്യൂ വെറുമൊരു ആപ്പല്ല .. ചിലർക്ക് പണം തട്ടാനുള്ള കുറുക്കുവഴി... ദിവസം ലക്ഷങ്ങൾ മറയുന്ന ഈ ആപ്പിന്റെ പിന്നാമ്പുറക്കഥകൾ മലയാളിവാർത്ത പുറത്തുകൊണ്ടുവരുന്നു

ബെവ് ക്യൂ എന്ന ഓമനപ്പേരിൽ ഇപ്പോൾ ബീവറേജസ് കോർപറേഷൻ ഇറക്കിയിരിക്കുന്നത് വെറുമൊരു ആപ്പല്ല .. ദിവസം ലക്ഷങ്ങൾ മറയുന്ന ഈ ആപ്പിന്റെ പിന്നാമ്പുറക്കഥകൾ മലയാളിവാർത്ത പുറത്തുകൊണ്ടുവരുന്നു
പത്ര മാധ്യമങ്ങളിൽ സമൂഹ വ്യാപനത്തിന്റെ ഭീതി പടർത്തി ബിവറേജസ് കോർപ്പറേഷൻ ആപ്പുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത് ചിലർക്ക് പണം തട്ടാനുള്ള കുറുക്കുവഴി...
കഴിഞ്ഞ രണ്ടു ദിവസമായി നടന്ന തർക്കത്തിനൊടുവിലാണ് ഇന്ന് ആപ്പിന് ഏകദേശ രൂപം ആയിരിക്കുന്നത് .
വ്യക്തി വിവരങ്ങൾ കമ്പനിക്ക് ലഭിക്കും എന്നതായിരുന്നു ഈ ആപിനെക്കുറിച്ചു നടന്നിരുന്ന തർക്കം വെർച്യുൽ ആപ്പിൽ നമ്മൾ ബുക്ക് ചെയ്യുന്ന മദ്യത്തിന്റെ ബ്രാൻഡ്, വ്യക്തിയുടെ വിലാസം ,ആധാർ നമ്പർ എന്നിവയെല്ലാം ഈ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ കൃത്യമായ ഡാറ്റകൾ കമ്പനിക്ക് കിട്ടുകയാണെങ്കിൽ അത് കോടികൾ വിലമതിക്കുന്ന ഡാറ്റ സോഴ്സ് ആണ് . ..
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ ആപ്പ് ശനിയാഴ്ചമുതൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് ബിവറേജസ് കോർപ്പറേഷൻ പറയുന്നത്. സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിംഗുമാണ് ഇപ്പോൾ നടക്കുന്നത് . ഒരേ സമയം 35 ലക്ഷം ആൾക്കാർ ഒരുമിച്ച് ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് നിർമിച്ചിരിക്കുന്നതെന്നു ആപ്പ് നിർമാതാക്കൾ പറയുന്നു
തിരക്കുള്ള ദിവസങ്ങളിൽ ബിവറേജ് കോർപ്പറേഷനിൽ നിന്ന് മദ്യം വാങ്ങുന്നവർ പത്തരലക്ഷത്തിൽ അധികം വരുമെന്നാണ് ഏകദേശ കണക്കുകൾ .ഇത് 300 ൽ അധികം കടകളുടെ വിൽപ്പന മാത്രം കണക്കിലെടുത്തിട്ടുള്ളതാണ് .
എന്നാൽ ഇപ്പോൾ വിൽപ്പനക്ക് തയ്യാറെടുത്തു നില്ക്കുന്നത് 900 അധികം മദ്യ വില്പനശാലകൾ ആണ്. അങ്ങനെയെങ്കിൽ പത്തര ലക്ഷം എന്നത് 20 ലക്ഷം വരെയായി ഉയരുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഒരു ദിവസം 20 ലക്ഷം കുപ്പികൾ വിൽക്കും എന്ന് പറയുന്നിടത്താണ് ആപ്പിന്റെ തട്ടിപ്പ് മനസ്സിലാകുന്നത്
ബിവറേജസ് കോർപ്പറേഷൻ എല്ലാ ബാറുകൾക്കും അയച്ച സർക്കുലറിന്റെ നാലാമത്തെ ക്ളോസിൽ പറയുന്നത് ആപ്പ് വഴി ആളുകൾ മദ്യം ബുക്ക് ചെയ്യുമ്പോൾ ഒരു sms നു 50 പൈസ ബാറുകാരുടെ കയ്യിൽ നിന്ന് ഈടാക്കും എന്നാണ് .
ഒരു ദിവസം 20 ലക്ഷം പേർ ആപ്പുവഴി മദ്യം വാങ്ങിയാൽ 10 ലക്ഷം രൂപയാണ് ആപ്പിന്റെ പേരിൽ കോർപ്പറേഷനിലേക്ക് കിട്ടുന്നത് ..ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിക്കും മാറ്റ് ചെലവുകൾക്കും ഉപയോഗിക്കും എന്നാണു പറയുന്നത് ..ഇതിനു പുറമെ ക്ലൗഡ് സ്പേസ് , മറ്റ് ചെലവുകൽ എന്നിവയും ബാറുകാരുടെ കയ്യിൽ നിന്ന് വാങ്ങും എന്ന അവകാശ പത്രം കൂടി ബാറുകാരുടെ കയ്യിൽ നിന്ന് കോർപ്പറേഷൻ വാങ്ങിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ ഒരു ദിവസം പത്തു ലക്ഷത്തിലധികം രൂപ സമ്പാദിക്കാനുള്ള കുറുക്കു വഴിയാണ് ഇത്. ഒരു മാസം ഈ ആപ്പിലൂടെ വീഴുന്നത് 3 കോടിയിലേറെ രൂപ. മൊബൈൽ ആപ്പിന്റെ നിർമാണത്തിൽ കൂടിവന്നാൽ ചെലവ് വരുന്നത് 2 ലക്ഷം മുതൽ 5 ലക്ഷം വരെ മാത്രമാണ് .
സെർവർ ചെലവും മറ്റ് അനുബന്ധ ചെലവുകളുമെല്ലാം നോക്കിയാലും കോർപ്പറേഷന് ഒരുമാസം ചെലവ് വരുന്നത് രണ്ടോ മൂന്നോ ലക്ഷം മാത്രം. എന്നാൽ ആപ്പ് വഴി കോർപ്പറേഷന് ലഭിക്കുന്നത് 3 കോടിയിലേറെ രൂപയാണ് . ഇതിനു പിന്നിൽ കോർപ്പറേഷനിലെ തന്നെ ചിലരുടെ ചരട് വലി ആണെന്ന് പൊതുവെ അഭിപ്രായമുണ്ട്
ആപ്പ് തയ്യാറാക്കാൻ ഞങ്ങൾ ഒരു സ്റ്റാർട്ടപ്പിനെ ഏൽപ്പിക്കുന്നു എന്ന് മാത്രമേ ബിവറേജസ് കോർപ്പറേഷൻ ഇതുവരെ പറഞ്ഞിരുന്നത് . മൂന്നോ നാലോ കമ്പനികളിൽ നിന്ന് തെരഞ്ഞെടുത്ത കമ്പനിയാണ് ഇപ്പോൾ ആപ്പ് ഉണ്ടാക്കുന്നത്. ഇതിൽ അഴിമതി ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണു പൊതുവെയുള്ള അഭോപ്രായം
മുൻപ് സ്പ്രിംഗ്ളർ ഇടപാടിൽ മുഖ്യമന്ത്രി ഒരു പാട് പഴി കേട്ടിരുന്നു ..അതുപോലെ തന്നെ വ്യക്തിഗത വിവരങ്ങൾ അടങ്ങിയിരിക്കുന്ന ഡാറ്റ ഈ ആപ്പിൾ ആരംഭ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു .ഒരു വ്യക്തിക്ക് താല്പര്യമുള്ള ബ്രാൻഡ്, ഒരു പ്രദേശത്തേക്ക് വിറ്റഴിയുന്ന കൂടുതൽ ബ്രാൻഡുകൾ എന്നിവ വിലയിരുത്താൻ മദ്യ നിർമ്മാണ കമ്പനികൾക്ക് സഹായകകരമാകുന്ന വിധത്തിലായിരുന്നു ഈ ആപ്പിന്റെ രൂപകൽപ്പന.
ജോണി വാക്കർ കമ്പനികൾ ഉൾപ്പടെയുള്ളവർ ഇന്ന് ഇന്ത്യൻ മദ്യ വിപണി കീഴടക്കിയിരിക്കുന്നു. ഇന്ത്യൻ വിപണി കയ്യടക്കിയിരുന്ന മാക്ഡവലിന്റെ ഭൂരിപക്ഷ ഓഹരികൾ ജോണി വാക്കർ വാങ്ങിയതോടെയാണ് ബഹുരാഷ്ട്ര കുത്തകകൾ ഇന്ത്യൻ മദ്യ രംഗം കീഴടക്കിയത് . അവരെ സംബന്ധിച്ച് ഇത്തരം ഡാറ്റകൾ വളരെ വിലപ്പെട്ടതാണ്
ബിവറേജസ് കോർപ്പറേഷൻ ബാറുകളിലേക്ക് അയച്ചിരിക്കുന്നു സർക്കുലർ തികഞ്ഞ സംശയത്തോടെയാണ് ബാറുകാർ നോക്കി കാണുന്നത് .ഒരു കുപ്പിയിൽ 50 പൈസ എന്നത് കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും ഇതിലൂടെ ദിവസവും മറിയുന്ന പത്തുലക്ഷത്തിൽ അധികം രൂപയുടെ ആശങ്കയാണ് ബാറുകാർക്ക് ഉള്ളത് ..ഈ തുക ആരുടെയൊക്കെ പോക്കറ്റിലേക്കാണ് എന്നുമാത്രമാണ് ഇനി അറിയാനുള്ളത് ..
പിണറായി വിജയനും സർക്കാരും ഈ ആപ്പിൽ ആപ്പിലാകുമെന്നു തന്നെ ഊഹിക്കാം . ഏതായാലും ഈ ആപ്പിനെ കോവിഡിന്റെ പേര് പറഞ്ഞ് സംരക്ഷിക്കാൻ സർക്കാർ മുതിരില്ല എന്നത് വ്യക്തമാണ് ..
ആപ്പിന് വേണ്ടിവരുന്ന ചെലവ് ബാറുകാരുടെ കയ്യിൽ നിന്ന് തന്നെയാണ് പിരിക്കുന്നത്..അതുകൊണ്ട് സർക്കാരിന് നഷ്ടം വരില്ലെന്ന ന്യായവും പറയാം . എന്നാൽ ബാറുകാരുടെ കയ്യിൽ നിന്ന് പണം പിരിച്ചാണ് ബാറുകൾ മദ്യശാലകൾ ആക്കിയതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നമുക്ക് മുന്നിലുണ്ട്. അത്തരം ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഇത്തരം ആപ്പുകൾ
മദ്യ ഷാപ്പുകൾ ഇതുവരെ അടഞ്ഞു കിടന്നതിനാൽ ഇപ്പോൾ തുറക്കുമ്പോൾ നല്ല തോതിലുള്ള കച്ചവടം നടക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത് . അതുകൊണ്ട് തന്നെ ആപ്പ് വലിയ രീതിയിൽ ഉപയോഗിക്കപ്പെടാൻ ഇടയുണ്ട് .പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാക്കും എന്നാണ് ബിവറേജസ് കോർപ്പറേഷൻ പറയുന്നത്
ആപ്പിളിന്റെ അനുമതി തേടിയിട്ടില്ല എന്നാൽ ഗൂഗിളിന്റെ അനുമതി ലഭിക്കുമെന്ന് അധികൃതർ പറയുന്നു. പേരും ഫോൺ നമ്പറും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളം, പിൻകോഡ് എന്നിവയിലേതെങ്കിലും നൽകി ബെവ്‌ക്യൂവിൽ ബുക്ക് ചെയ്യാം . വ്യക്തി വിവരങ്ങൾ ചോദിക്കില്ല എന്നാണു ഇപ്പോൾ പറയുന്നത്
https://www.facebook.com/Malayalivartha


























