ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നുപോയി വെള്ളായണിയിൽ കാർ കായലിൽ വീണു; ഫയർ ഫോഴ്‌സിന്റെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ കാർ കരയിലേക്ക്, വൻ ദുരന്തം ഒഴിവായത് ഇങ്ങനെ

വിഴിഞ്ഞം വെള്ളായണിയിൽ കാര്ഷികകോളേജിനു സമീപം കാർ കായലിൽ വീണു .ഫയർ ഫോഴ്‌സിന്റെ ശ്രമകരമായ ദൗത്യത്തോടുവിലാണ് കാർ കരയ്ക്കു കയറ്റിയത്. കരിങ്കുളം സ്വദേശിയായ രാജേന്ദ്രന്റെ കെ എൽ 19 , 2552 നമ്പർ ബ്രീസ് കാര് ആണ് വെള്ളായണി കായലിൽ വീണത്. രാജേന്ദ്രന്റെ മകൻ കാർഷിക കോളജിനടുത്താണ് താമസിക്കുന്നത്. ഇവിടെ മത്സ്യം വാങ്ങാൻ വന്നതായിരുന്നു ഇദ്ദേഹം.
കാര് പാർക്ക് ചെയ്തു മത്സ്യം വാങ്ങാനായി ഇറങ്ങിയപ്പോൾ ഇദ്ദേഹം കാറിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നുപോയി. അതോടെ വാഹനം പാർക് ചെയ്ത ഇടത്തുനിന്നും തനിയെ നീങ്ങി കായലിൽ പതിക്കുകയായിരുന്നു. .കാര് പൂർണമായും മുങ്ങിപ്പോയി. വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ക്രൈൻ ഉപയോഗിച്ച് കാര് പുരട്ടിത്തെടുക്കുകയായിരുന്നു 9 .10 നു ആരംഭിച്ച ദൗത്യം 11.20 നാണു അവസാനിച്ചത്. വാഹനത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വാൻ ദുരന്തം ഒഴിവായി.
പത്തനംതിട്ട മലയാലപ്പുഴ പഞ്ചായത്തിൽ നാലാം വാർഡിൽ വെള്ളമുരുപ്പേൽ താഴേതിൽ വീട്ടിൽ പ്രശാന്തിന്റെ ഉടമസ്ഥതയിൽ ഉള്ള പശു സമീപത്തുള്ള ആൽമറയില്ലാത്തത്തും ഉപയോഗശൂന്യമായതുമായ ഇരുപത് അടി താഴ്ചി ഉള്ള കിണറ്റില് വീണു.തിങ്കളാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പഞ്ചായത്ത് അംഗം രാധാമണി പത്തനംതിട്ട ഫയർ ഫോഴ്സിന്റെ സഹായം ആവശ്യപ്പെട്ടത് അനുസരിച്ച് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾ വർഗ്ഗീസ്, ഫയർ & റെസ്ക്യൂ ഓഫിസർമാരായ കൃഷ്ണനുണ്ണി, വിവേക്, സുരേഷ് കുമാർ, രഞ്ചിത്ത്,ഷൈൻ കുമാർ, അനിൽ കെ.ജി എന്നിവർ സ്ഥലത്ത് എത്തുകയും കൃഷ്ണനുണ്ണി വടം ഉപയോഗിച്ച് കിണറ്റില് ഇറങ്ങി പശുവിന് രക്ഷാ പ്രവത്തനത്തിനായി ഉപയോഗിക്കുന്ന ഹോസ് ഉപയോഗിച്ച് കെട്ട് ഇടുകയും ജീവനക്കാർ ചേർന്ന് കരയിലേക്ക് വലിച്ച് കയറ്റുകയും ആയിരുന്നു.
https://www.facebook.com/Malayalivartha


























