Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഈ വർഷവും പ്രളയത്തിന് സാധ്യത; അതിശക്തമായ മഴയുണ്ടാകും, ഡാമുകൾ തുറക്കുന്നതിൽ ശ്രദ്ധവേണം..മുന്നറിയിപ്പുമായി ഭൌമശാസ്ത്ര മന്ത്രാലയം

20 MAY 2020 04:43 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ ആണ് കേരളം. മഴക്കാലം ശക്തമാകുന്നതിന് മുൻപായി സംസ്ഥാനത്തെ സാഹചര്യം പൂർണ്ണമായും അനുകൂലമാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. അതിനൊപ്പം ഈ വർഷം പ്രളയ സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പ് നൽകുന്നത് ഭൌമശാസ്ത്ര മന്ത്രാലയം ആണ് ..

കഴിഞ്ഞ രണ്ട് വർഷങ്ങളിലെപ്പോലെ തന്നെ ഇത്തവണയും പ്രളയമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ച ഭൌമമന്ത്രാലയം സർക്കാരിനോട് പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. മന്ത്രാലയം സെക്രട്ടറി ഡോ. എം രാജീവനാണ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി എത്തിയിട്ടുള്ളത്.

കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പ്രളയത്തിനുള്ള സാധ്യത വർധിച്ച് വരികയാണെന്നും അതുകൊണ്ട് തന്നെ സർക്കാർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വർഷത്തിന് പുറമേ വരും വർഷങ്ങളിലും പ്രളയ സാധ്യത നിലനിൽക്കുന്നുണ്ട്. മഴപെയ്യുന്നത് എപ്പോൾ എന്നത് സംബന്ധിച്ച് രണ്ട് ദിവസം മുമ്പ് വിവരം നൽകാമെന്നും ഡോ. എം രാജീവൻ പറഞ്ഞു.

ഈ വർഷം ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ശക്തമായ മഴ ലഭിക്കും. അതോടൊപ്പം കഴിഞ്ഞ വർഷത്തേതിന് സമാനമായ മഴ ലഭിയ്ക്കാനും സാധ്യതയുണ്ട്. അതേ സമയം സാഹചര്യത്തിന് അനുസരിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ഡാമുകൾ തുറക്കുന്ന കാര്യത്തിലും സംസ്ഥാന സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഈ ഘട്ടത്തിൽ ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നിർദേശങ്ങളും നൽകണമെന്നും മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നതിനിടെ പ്രളയമ കൂടി ഉണ്ടായാൽ സുരക്ഷാ മാർഗങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടും. കൊവിഡ് പശ്ചാത്തലത്തിൽ ആളുകളെ സുരക്ഷിതമായി പാർപ്പിക്കുകയെന്നത് തന്നെ വെല്ലുവിളിയായിരിക്കുമ്പോൾ പ്രളയത്തിനോട് അനുബന്ധിച്ച് താമസസൗകര്യങ്ങൾ ഉൾപ്പടെ ഒരുക്കുക എന്നത് ശ്രമകരമാണ് .

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ സുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യവുമാണ്. ഇപ്പോൾ സർക്കാർ സംവിധാനങ്ങളെല്ലാം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയാണ്. ഇതിനിടെ ശക്തമായ മഴയും പ്രളയവും ഉണ്ടാകുന്ന സാഹചര്യം തിരിച്ചടിയാകും.

2018, 2019 വർഷങ്ങളിലാണ് സംസ്ഥാനത്ത് അതിശക്തമായ പ്രളയം അനുഭവപ്പെട്ടത്. 2018ലെ ജൂലൈ ഓഗസ്‌റ്റ് മാസങ്ങളിലെ പ്രളയത്തിലാണ് കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായത്. 1924-ലെ പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഏറ്റവും വലിയ പ്രളയമെന്നാണ് 2018-ലെ വെള്ളപ്പൊക്കം വിശേഷിപ്പിക്കപ്പെടുന്നത്.

അതിശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മലയോര പ്രദേശങ്ങൾ ഉരുൾപൊട്ടലുകൾ ഉണ്ടായി . സംസ്ഥാനത്തെ 35 ഡാമുകൾ തുറന്ന് വിടേണ്ട അവസ്ഥയുമുണ്ടായി.

ഗതാഗത സൗകര്യങ്ങൾ താറുമാറാകുകയും വിമാനത്താവളങ്ങളിലടക്കം വെള്ളം കയറുകയും ചെയ്‌തു. നൂറ് കണക്കിനാളുകൾക്ക് ജീവൻ നഷ്‌ടമായി.. 2019ലെ പ്രളയം അതിശക്തമായിരുന്നില്ലെങ്കിലും സംസ്ഥാനത്ത് കനത്ത നാശം വിതച്ചു. നിരവധിയാളുകൾക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു.

ആഗസ്റ്റ് മാസത്തിൽ കേരളത്തിൽ അതിവർഷത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി നേരത്തെ മുഖ്യമന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം വെള്ളപ്പൊക്കം ഉണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടി ഇതിനകം തന്നെ 27,000ത ലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണ ബാധയുടെ സാഹചര്യത്തിൽ രോഗബാധയുള്ളവരെയും നിരീക്ഷണത്തിൽ കഴിയുന്നവരെയും രോഗമില്ലാത്തവരെയും വെവ്വേറെ താമസിപ്പിക്കുന്നതിനായി നാല് തരത്തിലുള്ള കെട്ടിടങ്ങളാണ് ആവശ്യമായി വരിക. നിലവിൽ ഇടുക്കി അണക്കെട്ട് ഉൾപ്പെടെയുള്ളവ തുറക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends