എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ

എസ്.എസ്.എല്‍.സി, പ്ലസ്ടു, വൊക്കേഷനല്‍ ഹയര്‍െസക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിലാണ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുന്നത്.
പരീക്ഷ ടൈംടേബിള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ മുന്‍കരുതലും ഗതാഗത സൗകര്യവും ഒരുക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ ജൂണിലേക്ക് മാറ്റിയതായി രാവിലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha


























