അല്ല പ്രവാസികളെ ഇനിയും എന്തിനാണ് ഭയപ്പാട്; നിങ്ങളുടെ നാടാണിത് ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല; പുതിതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കാനിടയായി എന്ന് മുഖ്യമന്ത്രി

കോവിഡ് 19 മഹാമാരി ലോകത്തെ കിഴടക്കുമ്പോൾ രോഗം ഒരാളിലേക്ക് ബാധിച്ചാൽ അത് ആരുടെ എങ്കിലും കുറ്റം കൊണ്ടല്ല എന്ന് എല്ലാവര്ക്കും അറിയാം . കൃത്യമായി കേരളം രോഗത്തെ നിയന്ത്രിച്ച് വരുതിയിലാക്കിയ ശേഷമാണു പ്രവാസികളെ നാട്ടിലേക്ക് എത്തിച്ചത് അത് കൊണ്ട് ഇനി ഉയരുന്ന രോഗ ബാധിതരുടെ എണ്ണം നിങ്ങളെ കൊണ്ടായാലും ഒന്നും പേടിക്കേണ്ടതില്ല കാരണം ഇത് കേരളമാണെന്നുറടപ്പല്ലേ നമ്മൾ അതി ജീവിക്കും.
രോഗം നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. പുതിതായി രോഗബാധയുണ്ടായത് പുറത്തുനിന്ന് വന്നവര്‍ക്കാണെന്ന് താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ തെറ്റായ വ്യാഖ്യാനം നല്‍കി പ്രചരിപ്പിക്കാനിടയായി.
വിദേശത്തുനിന്ന് വരുന്നവരെല്ലാം രോഗവാഹകരോ മാറ്റി നിര്‍ത്തപ്പെടേണ്ടവരോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ ജനം വീണുപോകരുത്. പ്രവാസികളുടെകൂടി നാടാണിത്. അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ സഹോദരങ്ങള്‍ക്ക് വരാന്‍ അവകാശമുള്ള മണ്ണിലേക്കാണ് വരുന്നത്. അവരെ സംരക്ഷിക്കണം അതോടൊപ്പംതന്നെ ഇവിടെ ഉള്ളവര്‍ സുരക്ഷിതരാവുകയും വേണം. സംസ്ഥാന അതിര്‍ത്തിയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ വന്നാല്‍ റെഡ് സോണില്‍നിന്ന് വരുന്നവര്‍ എല്ലാവരുമായും അടുത്ത് ഇടപഴകി അപകടമുണ്ടാക്കും. അതുകൊണ്ടാണ് വാളയാറിലടക്കം ശക്തമായ നിലപാട് സ്വീകരിച്ചത്. ഇതിന് മറ്റൊരു അര്‍ഥം കല്‍പ്പിക്കേണ്ടതില്ല. അങ്ങനെ വരുത്തിത്തീര്‍ക്കാര്‍ ശ്രമിക്കുന്നവര്‍ക്ക് ചില ലക്ഷ്യങ്ങളുണ്ടാകാം.
വരുന്നവരില്‍ ഭൂരിഭാഗം പേരും രോഗബാധയില്ലാത്തവരാണ്. എന്നാല്‍ ചിലര്‍ രോഗവാഹകരാണ്. അത് തെളിഞ്ഞിട്ടുണ്ട്. വരുമ്പോള്‍തന്നെ രോഗവാഹകരെ തിരിച്ചറിയാന്‍ കഴിയില്ല. കൂട്ടത്തില്‍ രോഗവാഹകര്‍ ഉണ്ടാകാം. അത്തരമൊരു ഘട്ടത്തില്‍ കൂടുതല്‍ കര്‍ക്കശ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുക മാത്രമെ വഴിയുള്ളു. അവരുടെ രക്ഷയ്ക്കും ഇവിടുത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും അത് ആവശ്യമാണ്.
മുംബൈയില്‍നിന്ന് റാന്നിയില്‍ എത്തിയ കുടുംബത്തിന്റെ ദുരനുഭവം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. താനെയില്‍നിന്ന് പെരിനാട് പഞ്ചായത്തില്‍ എത്തിയ ആറംഗ സംഘത്തിന് എങ്ങോട്ടും പോകാന്‍ കഴിയാതെ തെരുവില്‍ നില്‍ക്കേണ്ടി വന്നുവെന്നാണ് വാര്‍ത്ത വന്നത്. ക്വാറന്റീനുവേണ്ടി അവര്‍ തയ്യാറാക്കിയ വീട്ടില്‍ കയറാന്‍ അനുവദിക്കാതെ തടഞ്ഞെന്നും പരാതി ഉയര്‍ന്നു.
മുംബൈയില്‍നിന്ന് പ്രത്യേക വാഹനത്തിലെത്തിയ സംഘം റോഡില്‍ വാഹനം നിര്‍ത്തിയിട്ടത് പരിഭ്രാന്തി പപരത്തിയെന്നും വാര്‍ത്തവന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍വച്ച് പ്രവാസികളെ നാം പരിഗണിക്കുന്നില്ല എന്ന ദുഷ് പ്രചരണവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. പ്രവാസികളുടെ കൂടി നാടാണിത്. അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല. അന്യനാടുകളില്‍ചെന്ന് കഷ്ടപ്പെടുന്ന അവര്‍ക്ക് ഏത് ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാം. നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാം.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും വിദേശത്ത് കുടുങ്ങിയവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാരിന്റെ പിന്തുണയുണ്ട്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. അവര്‍ക്കെല്ലാം ഒരു ദിവസം വരാനാകില്ല. പ്രത്യേക ക്രമീകരണങ്ങള്‍ വേണ്ടിവരും. വിവിധ മലയാളി സംഘടനകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ട്. എന്നാല്‍, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന പരിമിതികളുമുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയില്‍ വിദ്വേഷവും തെറ്റിദ്ധാരണയും ജനിപ്പിക്കുന്ന പ്രചാരണങ്ങളില്‍ മുഴുകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. പ്രവാസികൾക്ക് ഏത് ഘട്ടതിലും കടന്നു വരാം പ്രവാസികളുടെകൂടി നാടാണിത്; അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല- മുഖ്യമന്ത്രി
https://www.facebook.com/Malayalivartha


























