Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഈ സമയത് ഇനി ഇതേ വഴിയുള്ളു; ഈ വർഷം കാലവർഷത്തിൽ പ്രളയം ഉണ്ടായാൽ കൊവിഡ്-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളി; 101 മാർഗനിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

20 MAY 2020 09:15 PM IST
മലയാളി വാര്‍ത്ത

കോവിഡ് ഭീഷണി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ മഴക്കാലത്ത് പ്രളയം കൂടി വന്നാല്‍ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുന്നറിയിപ്പ് നൽകിയത്. ഈ വർഷം കാലവർഷത്തിൽ പ്രളയം ഉണ്ടായാൽ കൊവിഡ്-19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് മറ്റൊരു ഗുരുതര വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു ഇപ്പോഴിതാ മഴക്കാലത്തെ നേരിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആക്‌ഷൻ പ്ലാൻ തയാറാക്കി. കോവിഡ് കാലമായതിനാൽ ക്യാംപുകൾ തയാറാക്കുന്നതിന് 101 മാർഗനിർദേശങ്ങളാണ് തയാറാക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനത്തില്‍ ചുരുങ്ങിയത് നാല് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി ഇവയുടെ പട്ടിക വില്ലേജ് ഓഫിസര്‍ വഴി ജില്ലാ ഭരണകൂടത്തിന് കൈമാറണം. കെട്ടിടങ്ങളെ നാലായി തിരിച്ചിട്ടുണ്ട്.

പൊതുവായ ദുരിതാശ്വാസ ക്യാംപുകള്‍ നടത്താനുള്ള കെട്ടിടങ്ങളാണ് ഒന്നാമത്തെ വിഭാഗത്തിൽ‌. 60 വയസിന് മുകളിലുള്ളവര്‍ ദുരിതാശ്വാസ ക്യാംപില്‍ എത്തിയാല്‍ അവരെ പ്രത്യേകം താമസിപ്പിക്കാനുള്ളതാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള കെട്ടിടങ്ങൾ. കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുവാനായി മുറിയോട് ചേര്‍ന്ന് ശുചിമുറി സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിൽ.

ഹോം ക്വാറന്റീനിൽ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാന്‍ മുറിയോടു ചേര്‍ന്നു ശുചിമുറി സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് നാലാമത്തെ വിഭാഗത്തിൽ. ഹോം ക്വാറന്റീന്‍ സമയം കഴിയുന്ന മുറയ്ക്ക്, ആരോഗ്യ വകുപ്പിന്‍റെ അനുമതിയോടെ പൊതു ക്യാംപുകളില്‍ (ഒന്നാം വിഭാഗത്തിലുള്ള കെട്ടിടത്തില്‍) താമസിപ്പിക്കാം. ഒന്ന്, രണ്ട് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾ ഒരേ ക്യാംപസില്‍ ആകാം.

എന്നാല്‍ മൂന്നു, നാല് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങൾ മറ്റൊരു ക്യാംപസില്‍ ആകുന്നതാണ് ഉചിതമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ക്യാംപില്‍ 60 വയസിന് മുകളില്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അത്തരത്തിലുള്ള എല്ലാവരെയും ക്യാംപിലെ തന്നെ രണ്ടാം കെട്ടിടത്തില്‍ താമസിപ്പിക്കണം. ഇവരുമായി പ്രായംകുറഞ്ഞ ക്യാംപ് അംഗങ്ങളുടെ ഇടപെടല്‍ പരമാവധി ഒഴിവാക്കണം. ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനു പ്രത്യേകം സ്ഥലം ക്യാംപില്‍ ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കുക എന്നത് വെല്ലുവിളിയാണ്. ഇതിനുവേണ്ടി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുക്കണം.

കൊവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ല. നാലുതരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തിയത്. അതനുസരിച്ച് പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക കെട്ടിടം, കൊവിഡ് രോഗലക്ഷണമുള്ളവർക്ക് വേറെ താമസ സൗകര്യം, വീടുകളിൽ ക്വാറൻറൈനിൽ കഴിയുന്നവർ വേണ്ടിയുള്ള സൗകര്യം വേറെ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ച് വേണം സംവിധാനം ഒരുക്കേണ്ടത്.

മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കകം തീർക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉൾപ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമാർക്ക് ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends