പാല് കൊടുത്ത കൈക്ക് കൊത്തി കൂട്ടുകാരന്‍.... അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും കൊണ്ട് യുവാവ് മുങ്ങി; ഭര്‍ത്താവ് കേസ് കൊടുത്തപ്പോള്‍ മക്കളെ നല്‍കി യുവതി കാമുകനൊപ്പം പോയി

ലോക്ഡൗണില്‍ ബാല്യകാല സുഹൃത്തിന് അഭയം നല്‍കിയ യുവാവിന് സുഹൃത്ത് നല്ല പണി തന്നെ കൊടുത്തു. സുഹൃത്ത് വീട്ടില്‍ നിന്നും തിരികെ പോയത് യുവാവിന്റെ ഭാര്യയെയും മക്കളെയും കൊണ്ട്. സംഭവം പോലീസ്സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിന് മക്കളെ തിരികെ കിട്ടി. ഭാര്യയെയും മക്കളെയും കാണാതായതോ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ഇവര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്‌റ്റേഷനില്‍ ഹാജരാക്കിയെങ്കിലും മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച ഭാര്യ മൂന്നാര്‍ സ്വദേശിക്കൊപ്പം പോയി.
മക്കളെ തിരികെ ഏല്‍പിച്ചെങ്കിലും ഇവര്‍ കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളും കാറും തിരികെ നല്‍കാതെയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ പോയത്. നിര്‍ധന കുടുംബാംഗമായ യുവതിയെ മൂവാറ്റുപുഴ സ്വദേശി പ്രണയിച്ചു വിവാഹം കഴിച്ചതാണ്.
സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ,
ലോക്ഡൗണ്‍ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി സ്വകാര്യ വാഹനത്തില്‍ മൂവാറ്റുപുഴയിലെത്തിയത്.
തുടര്‍ന്ന് വാഹനമൊന്നും കിട്ടാതെ കുടുങ്ങിയപ്പോള്‍ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്ബര്‍ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.ലോക്ഡൗണ്‍ ഇളവു പ്രഖ്യാപിക്കുന്നതു വരെയുള്ള ഒന്നര മാസത്തോളം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞു. ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു.
ലോക്ക് ഡൌണ്‍ ഇളവ് ആയിട്ടും ഇയാള്‍ പോകാന്‍ കൂട്ടാക്കാത്തതോടെ സുഹൃത്ത് എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ ഇയാള്‍ മൂന്നാറിലേക്ക് തിരികെ പോയി.ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്തിന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഇയാള്‍ മൂവാറ്റുപുഴയിലെത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നത്രെ. സംഭവത്തെ തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
https://www.facebook.com/Malayalivartha


























