ഗള്‍ഫില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍.. കോവിഡിനൊപ്പം ജാഗ്രതയോടു കൂടിയ ജീവിതം മാത്രമാണ് മുന്നിലുള്ള മാര്‍ഗമെന്നു മുഖ്യമന്ത്രി

ഗള്‍ഫില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. വരുംമാസങ്ങളില്‍ ഇത് 2000 വരെയെങ്കിലും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 16 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍നിന്ന് ഇപ്പോള്‍ 161-ല്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ധന മനസ്സിലാക്കിയാണ് രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയ് എട്ടിനാണ് കേരളത്തില്‍ 16 രോഗികളിലേക്ക് എത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയായിരുന്നു. അധികനാള്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാന്‍ കഴിയില്ല. കോവിഡിനൊപ്പം ജാഗ്രതയോടുകൂടിയ ജീവിതംമാത്രമാണ് മുന്നിലുള്ള മാര്‍ഗമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീവണ്ടികള്‍ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഗുരുതര സാഹചര്യമായിരിക്കും നേരിടേണ്ടിവരുകയെന്ന് അവലോകന യോഗവും വിലയിരുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരിളവും അനുവദിക്കില്ല. കര്‍ക്കശനടപടികളുണ്ടാകും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. മുറിയില്‍ത്തന്നെ കഴിയണം. ഒരാള്‍മാത്രമാകണം ഭക്ഷണം എത്തിക്കേണ്ടത്. ഹോം ക്വാറന്റീന്‍ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് നമ്മുടേതെന്നും യോഗം വിലയിരുത്തി.
"
https://www.facebook.com/Malayalivartha


























