കൊച്ചിയെ ഞെട്ടിച്ച് രണ്ടുപേരെ കൊലപ്പെടുത്തി ഓട്ടോ ഡ്രൈവര്‍; സംഭവം നേരിട്ട് കണ്ട സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തി; ഒടുവില്‍ സ്വയം തീ കൊളുത്തി മരണം

പച്ചാളത്തു രണ്ടു പേരെ പെട്രോള്‍ ബോംബ് എറിഞ്ഞു ഗുരുതരമായി പരുക്കേല്‍പിച്ച ശേഷം ഓട്ടോഡ്രൈവര്‍ സ്വയം തീ കൊളുത്തി മരിച്ചു. ഓട്ടോയും കത്തി നശിച്ചു. വൈകിട്ട് 6.45നാണു സംഭവം. പച്ചാളം സ്വദേശിയും ഓട്ടോഡ്രൈവറുമായ ഫിലിപ്(60) ആണ് മരിച്ചത്. അയല്‍വാസിയായ പങ്കജാക്ഷന്റെ(65)പച്ചാളം ഷണ്‍മുഖപുരത്തെ കടയിലെത്തിയാണ് ഇയാള്‍ അക്രമം നടത്തിയത്.
ബുധനാഴ്ച വൈകീട്ട് ഷണ്‍മുഖപുരത്തെത്തിയ ഫിലിപ്പ് തന്റെ അയല്‍വാസിയായ കൂടിയായ പങ്കജാക്ഷന്റെ തട്ടുകടയ്ക്ക് സമീപമെത്തി കടയിലിരുന്ന് സംസാരിക്കുകയായിരുന്ന പങ്കജാക്ഷന്റെയും സുഹൃത്ത് ലൂര്‍ദ് ആശുപത്രിയിലെ അസിസ്റ്റന്റും ചേര്‍ത്തല സ്വദേശിയുമായ റെജിന്‍ ദാസിന്റെയും(34) ദേഹത്തേക്കു പെട്രോള്‍ നിറച്ചുവച്ചിരുന്ന കുപ്പിയില്‍ തീ കൊടുത്ത ശേഷം എറിയുകയായിരുന്നു. തട്ടുകടയിലെ ഗ്യാസ് സ്റ്റൗവിനു കൂടി തീ പടര്‍ന്നതോടെ തീ ആളിക്കത്തി. ഇതോടെ തട്ടുകടയില്‍ സാധനം വാങ്ങാനെത്തിയ ലൂര്‍ദ് ആശുപത്രിയിലെ ജീവനക്കാരനായ റെജിന്‍ദാസിന്റെ ദേഹത്തും തീ പടര്‍ന്നു. ഇവിടെ നിന്ന് ഷണ്‍മുഖപുരത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തിയ ഫിലിപ്പ് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ഇയാള്‍ ഓടി രക്ഷപ്പെട്ടു. കലി അടങ്ങാത്ത ഫിലിപ്പ് പച്ചാളത്തെ തന്റെ അയല്‍വാസിയുടെ വീട്ടിലെത്തി തീയിടാന്‍ ശ്രമം നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. ഇതിനു ശേഷം സംഭവസ്ഥലത്തു നിന്ന് ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതി പച്ചാളം കര്‍ഷക റോഡിലെത്തിയ ശേഷം ഓട്ടോയ്ക്കും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. എറണാകുളം ക്ലബ്ബ് റോഡ് ഫയര്‍ സ്റ്റേഷനില്‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. ഫിലിപ്പ് മരിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഗുരുതരമായി പൊള്ളലേറ്റ പങ്കജാക്ഷനെയും റെജിനെയും ലൂര്‍ദ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. റെജിന് 70% പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് പ്രതി എത്തിയതെന്നും റെജിന്‍ ഇടയില്‍പ്പെട്ടു പോയതാണെന്നും പൊലീസ് പറയുന്നു. പച്ചാളത്തു വാടകയ്ക്കു താമസിക്കുകയാണു റെജിന്‍. അക്രമത്തിന്റെ കാരണം വ്യക്തമല്ല. മുന്‍വൈരാഗ്യം സംശയിക്കുന്നതായി നോര്‍ത്ത് പൊലീസ് അറിയിച്ചു. അതേസമയം, ഫിലിപ്പുമായി വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ലെന്നാണു പങ്കജാക്ഷന്റെ മൊഴി. ആത്മഹത്യ ചെയ്തത ഫിലിപ്പിന്. ഫിലിപ്പ് മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എറണാകുളം നോര്‍ത്ത് എസ്.ഐ. വി.ബി. അനസ് പറഞ്ഞു. ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ പാര്‍ക്കിങ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നും ഇതാകാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.എഴുപുന്ന കോതേക്കാട്ട് വീട്ടില്‍ റെജിന്‍ദാസിന്റെ (34) ശരീരത്തില്‍ 75 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ലൂര്‍ദ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. പൊള്ളലേറ്റ പാറക്കല്‍ വീട്ടില്‍ പങ്കജാക്ഷനെ (65) വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























