Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ആ അപകടത്തിലേക്ക് കേരളവും; പ്രവാസികളെ നാടണക്കുമ്പോള്‍ വേണം കരുതല്‍; കേസുകള്‍ കൂടിയത് പത്തിരട്ടി; ഇനിയാണ് ഭയക്കേണ്ടത്

21 MAY 2020 09:40 AM IST
മലയാളി വാര്‍ത്ത

ലോകത്തിനു മുന്നില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായ കേരളം. വരുംദിവസങ്ങളില്‍ രോഗികളെ കൊണ്ട് നിറയും എന്നകാര്യം സര്‍ക്കാരിന് അറിയാമായിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ആ ഉദ്യമത്തിനായി കാലെടുത്ത് വച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയതാണ്. പ്രവാസികളും വിദ്യാര്‍ത്ഥികളും നാട്ടിലെത്തിയപ്പോഴാണ് ആദ്യ ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും കൊവിഡ് കേരളത്തിലെത്തിയത്, ഇപ്പോഴിതാ മൂന്നാം ഘട്ടം കേരളം രണ്ടും കല്‍പ്പിച്ചു തന്നെയാണ്. വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. വരുംമാസങ്ങളില്‍ ഇത് 2000 വരെയെങ്കിലും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 16 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍നിന്ന് ഇപ്പോള്‍ 161-ല്‍ എത്തിനില്‍ക്കുകയാണ്. ഈ വര്‍ധന മനസ്സിലാക്കിയാണ് രോഗനിര്‍വ്യാപന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയ് എട്ടിനാണ് കേരളത്തില്‍ 16 രോഗികളിലേക്ക് എത്തിയത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വലിയതോതില്‍ കൂടുകയായിരുന്നു.

അധികനാള്‍ സംസ്ഥാനം മുഴുവന്‍ അടച്ചിടാന്‍ കഴിയില്ല. കോവിഡിനൊപ്പം ജാഗ്രതയോടുകൂടിയ ജീവിതംമാത്രമാണ് മുന്നിലുള്ള മാര്‍ഗമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തീവണ്ടികള്‍ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ ഗുരുതര സാഹചര്യമായിരിക്കും നേരിടേണ്ടിവരുകയെന്ന് അവലോകന യോഗവും വിലയിരുത്തി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരിളവും അനുവദിക്കില്ല. കര്‍ക്കശനടപടികളുണ്ടാകും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങരുത്. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകരുത്. മുറിയില്‍ത്തന്നെ കഴിയണം. ഒരാള്‍മാത്രമാകണം ഭക്ഷണം എത്തിക്കേണ്ടത്. ഹോം ക്വാറന്റീന്‍ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് നമ്മുടേതെന്നും യോഗം വിലയിരുത്തി.

രോഗികളുടെ ഇതുവരെയുള്ള വര്‍ധനവ് നമുക്ക് നോക്കാം. വിദേശത്തുനിന്ന് വിമാനങ്ങള്‍ എത്തിത്തുടങ്ങിയത് മേയ് ഏഴിന്. എട്ടിന് ഒരാള്‍ക്ക് രോഗം. അന്ന് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 16. മേയ് 13-ന് പുതിയ രോഗികളുടെ എണ്ണം 10. പതിന്നാലിന്-26, പതിനഞ്ചിന്-16, പതിനാറിന്-11, പതിനേഴിന്-14, പതിനെട്ടിന്-29, ചൊവ്വാഴ്ച-12, ബുധനാഴ്ച-24 (ചികിത്സയിലുള്ളത് 161 പേര്‍).


അതേസമയം കോവിഡ് രോഗികളുടെ എണ്ണം ഇപ്പോഴത്തെ നിലയില്‍ വര്‍ധിച്ചാല്‍ ഗുരുതര സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിപത്തിനെ നാടൊന്നാകെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.മലയാളികളുടെ തിരിച്ചുവരവു തുടര്‍ന്നാല്‍ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വരുംമാസങ്ങളില്‍ 2000 വരെ എത്താമെന്നു മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു.സംസ്ഥാനം മുഴുവന്‍ അധിക നാള്‍ അടച്ചിടാനാവില്ല. രോഗവിവരം മറച്ചുവച്ച് എത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പിന്നീടു കലക്ടര്‍മാര്‍ ഉള്‍പ്പെടെ ജില്ലാതല ഉദ്യോഗസ്ഥരുടെ വിഡിയോ കോണ്‍ഫറന്‍സിലെ വിവരങ്ങള്‍ കൂടി കണക്കിലെടുത്താണു മുഖ്യമന്ത്രി രോഗവ്യാപന മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ സമൂഹ വ്യാപനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയെങ്കിലും പ്രത്യേക മേഖലകളില്‍ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. മോശം സാഹചര്യം വന്നാല്‍ നേരിടാനുള്ള തയാറെടുപ്പു നടത്തിയിട്ടുണ്ട്. സമ്പര്‍ക്കം ഒഴിവാക്കിയേ വ്യാപനം തടയാന്‍ കഴിയൂ. പുറത്തു നിന്നു വരുന്ന ചിലരില്‍ രോഗം ഉണ്ടാകും. അതു മറ്റുള്ളവരിലേക്കു പടരാതിരിക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. പ്രവാസികള്‍ അകറ്റി നിര്‍ത്തേണ്ടവരല്ല. അവരുടെ സംരക്ഷണവും ഇവിടെയുള്ളവരുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്.

പുറത്തു നിന്നു വന്നവര്‍ നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതു ചുമതലയായി കാണണം. ക്വാറന്റീനില്‍ കഴിയുന്നവര്‍ വീട്ടിനകത്തെ മുറിയില്‍ തന്നെ കഴിയണം. രോഗലക്ഷണമില്ലെങ്കില്‍ ഹോം ക്വാറന്റീന്‍ ആണു നിര്‍ദേശിച്ചിട്ടുള്ളത്. ഒട്ടേറെപ്പേര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ മതി എന്നു പറയുന്നു. സ്വന്തം വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യമുള്ളൂ. ക്വാറന്റീനില്‍ കഴിയേണ്ടവരെ വീട്ടിലേക്കു കൊണ്ടുപോകുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും.ക്വാറന്റീന്‍ സംവിധാനം വിജയിപ്പിക്കുന്നതിനു വാര്‍ഡ് തല സമിതിക്കൊപ്പം സമീപവാസികളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തുണ്ടാകണം.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends