Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കുമ്പസാരം ഇനി മൈക്കിലൂടെ അതും സാമൂഹിക അകലം പാലിച്ച്; പുതിയ രീതി പരീക്ഷിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജ്

21 MAY 2020 11:09 AM IST
മലയാളി വാര്‍ത്ത

റോമന്‍ കത്തോലിക്കാ സഭ, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ, ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ തുടങ്ങിയ ക്രിസ്തീയവിഭാഗങ്ങളില്‍, വിശ്വാസികള്‍ പാപമോചനമാര്‍ഗ്ഗമായി കരുതി അനുഷ്ഠിക്കുന്ന ഒരു മതകര്‍മ്മമാണ് കുമ്പസാരം. അധികാരമുള്ള പുരോഹിതനോടോ ആത്മീയഗുരുവിനോടോ പശ്ചാത്താപത്തോടെ പാപങ്ങള്‍ ഏറ്റുപറയുന്നതാണ് ഇതില്‍ മുഖ്യമായുള്ളത്.

കുറ്റവാളികള്‍, നിയമപാലകരുടെ മുന്‍പില്‍ നടത്തുന്ന കുറ്റസമ്മതവുമായി ഇതിന് സമാനതയുണ്ട്. പ്രത്യേകമായി നിര്‍മ്മിച്ചിട്ടുള്ള കുമ്പസാരക്കൂട്ടിലാണ് മിക്കപ്പോഴും ഈ ചടങ്ങ് നിര്‍വഹിക്കപ്പെടാറുള്ളത്. കുമ്പസാരത്തെ അനുസ്മരിപ്പിക്കുന്ന അനുഷ്ഠാനങ്ങളും സങ്കല്പങ്ങളും ഇതരക്രിസ്തീയവിഭാഗങ്ങളിലും ക്രൈസ്തവേതരമതപാരമ്പര്യങ്ങളിലും കണ്ടെത്താനാകും.അതീവ രഹസ്യമായി നടത്തുന്ന ഈ ചടങ്ങ് മൈക്കിലൂടെ പറഞ്ഞാലോ. ഈ കൊറോണ കാലത്ത് സാമൂഹിക അകലം പാലിച്ച് ഇനി അതേ നിവര്‍ത്തിയുള്ളു. വിശ്വാസികളെ സംബന്ധിച്ച് ഇത് വലിയ ആശങ്ക വന്നേക്കാം,

കുമ്പസാരം മൈക്കിലൂടെ തന്നെയാണ് നടത്തുന്നത്,പക്ഷേ വളരെ രഹസ്യമായിത്തന്നെയാകും അത്... കോവിഡിനെ ഭയക്കാതെ കുമ്പസാരം നടത്താന്‍ വിശ്വാസികള്‍ക്കും പുരോഹിതന്മാര്‍ക്കും സാമൂഹിക അകലം പാലിച്ചുള്ള സംവിധാന മൊരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജാണ് പുതിയ രീതി പരീക്ഷിക്കുന്നത്. നാടോടുമ്പോള്‍ നടുവേ ഓടണം എന്നാണല്ലോ...

നിലവിലുള്ള കുമ്പസാരക്കൂടുകളില്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഹെഡ്സെറ്റും മൈക്കും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന സംവിധാനം.. രണ്ടുമീറ്റര്‍ അകലത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്കിലൂടെയാണ് വിശ്വാസികള്‍ കുമ്പസാരിക്കുക. റിസീവര്‍ പുരോഹിതന്റെ കൈവശമായിരിക്കും. കോളേജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗമാണ് സംവിധാനം വികസിപ്പിച്ചത്. ലബോറട്ടറി അധ്യാപകന്‍ ടി.എം. സനലിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളായ ആല്‍ഡ്രിന്‍ വര്‍ഗീസ്, അശ്വിന്‍ കെ.എസ്. തുടങ്ങിയവര്‍ പങ്കാളികളായി.

പുരോഹിതനു മാത്രം കേള്‍ക്കേ പാപങ്ങള്‍ ഏറ്റുപറയുന്ന കുമ്പസാരമാണ് കത്തോലിക്കാസഭയില്‍ നിലവിലുള്ളത്. ഇതിനെ ചെവിക്കുമ്പസാരം എന്നു വിളിക്കാറുണ്ട്. ഒരുകാലത്ത് പരസ്യമായ പാപപ്രഘോഷണം കുമ്പസാരത്തിന്റെ ഭാഗമായിരുന്നെങ്കിലും കത്തോലിക്കാ സഭയില്‍ ഇപ്പോള്‍ നിലവിലുള്ള ഈ ഗോപ്യകുമ്പസാരരീതിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ധ5പ സഭയില്‍നിന്ന് കുമ്പസാരിക്കുന്നയാളുടെമേല്‍ അധികാരം കയ്യേല്‍ക്കുന്ന പുരോഹിതന്‍ ക്രിസ്തുവിന്റെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നുവെന്നാണ് കത്തോലിക്കാദൈവശാസ്ത്രത്തിന്റെ നിലപാട്.

പാപത്താല്‍ വ്രണിതമായ ആത്മാവിന് സൗഖ്യവും ദൈവവപ്രസാദവും തിരികെ കൊടുക്കുക്കുകയാണ് ഈ കൂദാശയുടെ ലക്ഷ്യം. ഭൂമിയില്‍ പാപമോചനം നല്‍കാനുള്ള അധികാരം പുരോഹിതന്മാര്‍ക്ക് യേശു വഴി ദൈവം നല്‍കിയിട്ടുണ്ടെന്ന് പഠിപ്പിക്കുന്ന റോമന്‍ കത്തോലിക്കാ സഭ കുമ്പസാരത്തില്‍ പാപമോചനം നല്‍കുന്നത് യേശുവിന്റെ പേരിലാണ്. മനുഷ്യരുടെ പാപങ്ങള്‍ 'ബന്ധിക്കാനും മോചിക്കാനുമുള്ള' അധികാരം ശിഷ്യന്മാര്‍ക്ക് യേശു നല്‍കുന്നതായി പറയുന്ന യോഹന്നാന്റെ സുവിശേഷത്തിലെ വാക്യങ്ങളാണ് ഈ കൂദാശയെ പിന്തുണക്കുന്ന മുഖ്യ ബൈബിള്‍ വചനമായി, പ്രൊട്ടസ്റ്റന്റ് കലാപത്തെ പിന്തുടര്‍ന്ന് നടന്ന ത്രെന്തോസിലെ സൂനഹദോസില്‍ കത്തോലിക്കാ സഭ യുടെ വിശദീകരണം. ഇതിനുപുറമേ, മത്തായിയുടെ സുവിശേഷത്തിലുംപൗലോസ് അപ്പസ്തോലന്‍ കൊറീന്ത്യര്‍ക്കെഴുതിയ ആദ്യലേഖനത്തിലുംഈ അനുഷ്ഠാനത്തെ പിന്തുണയ്ക്കുന്ന പ്രസ്താവങ്ങള്‍ ഉള്ളതായി വാദമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends