ലോക് ഡൗണിൽ സുഹൃത്തിനെ സഹായിച്ചു ; ഭാര്യയെയും അടിച്ചോണ്ട് പോയി ;പോലീസ് പൊക്കിയപ്പോൾ വീട്ടമ്മ ചെയ്തത്; മൂവാറ്റുപുഴയിൽ സംഭവിച്ച നാടകീയ രംഗങ്ങൾ ഇങ്ങിനെ..

ലോക്ഡൗൺ കാലത്ത് നാട്ടിൽ പോകാൻ സാധിക്കാതെ പെട്ട് പോയ സുഹൃത്തിനു അഭയം നൽകിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി.തലചായ്ക്കാൻ ഇടം നൽകിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി ഇയാൾ മുങ്ങുകയായിരുന്നു. ഒടുവിൽ ഇവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെമൂന്നാർ സ്വദേശി പൊലീസ് സ്റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനിൽ ഹാജരാക്കിയെങ്കിലും മക്കളെ ഭർത്താവിനെ തിരികെ ഏൽപ്പിച്ച ഭാര്യ മൂന്നാർ സ്വദേശിക്കൊപ്പം പോയി.
ബുധനാഴ്ച വൈകിട്ടോടെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മക്കളെ തിരികെ ഏൽപിച്ചെങ്കിലും ഭാര്യ കാമുകന്റെ കൂടെ തിരികെ പോയി. ഇവർ കൊണ്ടുപോയ സ്വർണാഭരണങ്ങളും കാറും തിരികെ നൽകാതെയാണ് മൂന്നാർ സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ പോയത്.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി മൂവാറ്റുപുഴയിലെത്തിയത്. ലോക്ക് ഡൌൺ ആയതോടെ മൂന്നാറിനു പോകാൻ വാഹനമൊന്നുo കിട്ടാതെ ഇട്യാൽ കുടുങ്ങി. തുടർന്ന് മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ വർഷങ്ങൾക്കു മുൻപ് മൂന്നാറിൽ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങൾ ലഭിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഫോൺ നമ്പർ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി ഇയാളെ മൂവാറ്റുപുഴയിലെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു.
ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നര മാസത്തോളം ഇയാൾ സുഹൃത്തിന്റെ വീട്ടിൽ തന്നെ കഴിഞ്ഞു. എന്നാൽ ഇതിനിടയിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു . മൂന്നാറിലേക്കു പോകാൻ സൗകര്യമൊരുക്കുകയും ചെയ്തു.എന്നിട്ടും ഇയാൾ തിരികെ പോകാൻ തയാറായില്ല. ഇതിനിടയിൽ സുഹൃത്തിന്റെ ഭാര്യയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. ഒടുവിൽ സുഹൃത്തിന് സംശയം തോന്നി തുടങ്ങിയതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇയാൾ സുഹൃത്തിന്റെ ഭാര്യയെയും കൊണ്ട് സ്ഥലം വിട്ടത്.
സംഭവത്തെ തുടർന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥൻ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തെറ്റുതിരുത്തി വന്നാൽ ഭാര്യയെയും തൻ സ്വീകരിക്കുമെന്ന് ഇയാൾ അറിയിച്ചിരുന്നു .ഒടുവിൽ മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടർന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. നിർധന കുടുംബാംഗമായ യുവതിയെ മൂവാറ്റുപുഴ സ്വദേശി പ്രണയിച്ചു വിവാഹം കഴിച്ചതാണ്.
https://www.facebook.com/Malayalivartha


























