ഓണ്‍ലൈനിലൂടെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ കേന്ദ്രം മാറ്റുന്നതിന് അപേക്ഷകരുടെ വന്‍ തിരക്ക്, അപേക്ഷകള്‍ നല്‍കിയത് അയ്യായിരത്തോളം പേര്‍

ഓണ്‍ലൈനിലൂടെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ കേന്ദ്രം മാറ്റുന്നതിന് അപേക്ഷകരുടെ വന്‍ തിരക്ക്. ഇത് വരെ അയ്യായിരത്തോളം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രം മാറുന്നതിന് മാത്രം 895 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്.
ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം - 2300, ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷം- 2174, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം- 50, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷം- 61 എന്നിങ്ങനെയാണ് കണക്ക്. നാളെ വൈകിട്ട് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.
https://www.facebook.com/Malayalivartha


























