കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് ഉള്‍പ്പെടെ 5 ട്രെയിനുകള്‍

ആദ്യഘട്ടത്തില്‍ റെയില്‍വേ ഓടിക്കുന്ന 100 ട്രെയിനുകളില്‍ കേരളത്തില്‍ നിന്ന് രണ്ടു ജനശതാബ്ദി ഉള്‍പ്പെടെ അഞ്ചെണ്ണം ഉണ്ട്.
എറണാകുളം- നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍ തുരന്തോ എക്‌സ്പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂര്‍ ജനശതാബ്ദി എന്നിവയാണ് ട്രെയിനുകള്‍.
ജൂണ്‍ ഒന്നു മുതല്‍ 30 വരെ സ്‌പെഷ്യല്‍ ട്രെയിനുകളായാണ് ഇവ ഓടിക്കുന്നത്. ബുക്കിങ് വ്യാഴാഴ്ച രാവിലെ 10-ന് ആരംഭിക്കും.
ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ് വഴിയും മാത്രമാകും ഇതിലേക്കുള്ള ബുക്കിങ്. ജനറല്‍ കോച്ചില്‍ സെക്കന്‍ഡ് സിറ്റിങ് നിരക്കായിരിക്കും ബാധകമാകുക.
തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ആലപ്പി-ധന്‍ബാദ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്ക് ആദ്യം അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
https://www.facebook.com/Malayalivartha


























