സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും തുറക്കാതിരുന്ന അതിര്‍ത്തി റോഡുകള്‍ പത്രവാര്‍ത്തയെ തുടര്‍ന്ന് തുറന്നു

കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളജ്-അഴിഞ്ഞിലം റോഡ്, രാമനാട്ടുകര പാറമ്മല്‍ റോഡ്, നിസരി-പാലക്കാംകുന്ന് റോഡ്, ഖദീജ ടീച്ചര്‍ റോഡ്, മണ്ണൂര്‍ മുക്കത്ത്കടവ് പാലം, പെരുമുഖം പുല്ലിക്കടവ് പാലം എന്നിവ ഒരു മാസത്തെ അടച്ചിടലിനു ശേഷം പൊലീസ് ഗതാഗതത്തിനു തുറന്നു. ജില്ലാ അതിര്‍ത്തിയിലെ ഈ പാതകളും പാലങ്ങളും ഇന്നലെ രാവിലെയാണ് തുറന്നത്.
അതിര്‍ത്തി ഗ്രാമങ്ങളിലെ പാലങ്ങളും പാതകളും തുറന്ന് ജില്ലാന്തര യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും അതിന്‍ പ്രകാരം നടക്കാത്തത് ഇന്നലെ മനോരമയില്‍ വാര്‍ത്തയായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട അസി.കമ്മിഷണര്‍ എ.ജെ.ബാബുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഫറോക്ക് സ്റ്റേഷന്‍ പരിധിയില്‍ രാമനാട്ടുകര, ഫറോക്ക് നഗരസഭ, കടലുണ്ടി പഞ്ചായത്ത് എന്നിവിടങ്ങളിലായി കോഴിക്കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന 7 റോഡുകളും 4 പാലങ്ങളും അടച്ചത് ജില്ല റെഡ് സോണില്‍ ഉള്‍പ്പെട്ട ഏപ്രില്‍ 17-മുതലാണ്.
ഇതിനാല്‍ അതിര്‍ത്തിയിലെ താമസക്കാര്‍ വലിയ പ്രയാസത്തിലായിരുന്നു. രാമനാട്ടുകര സില്‍ക് പാലം, മണ്ണൂര്‍ പാറക്കടവ് പാലം, ഫറോക്ക് പഴയപാലം എന്നിവ നേരത്തെ പൊലീസ് തുറന്നു കൊടുത്തിരുന്നു. എസ്‌ഐ പി.എസ്.ജയിംസിന്റെ നേതൃത്വത്തില്‍ റെസ്‌ക്യൂ വൊളന്റിയര്‍മാരുടെ സഹകരണത്തോടെയാണ് പാലങ്ങളിലും റോഡുകളിലും സ്ഥാപിച്ചിരുന്ന തടസ്സങ്ങള്‍ എടുത്തു മാറ്റിയത്.
https://www.facebook.com/Malayalivartha


























