കന്യാസ്ത്രീകളുടെ ചിത്രം മോശമായ വാക്കുകള്‍ ചേര്‍ത്ത് പ്രചരിപ്പിച്ചത് കപ്പല്‍ ജീവനക്കാരന്‍

തലശ്ശേരിയില്‍ കന്യാസ്ത്രീകളുടെ ചിത്രം എഡിറ്റ് ചെയ്ത് മോശമായ വാക്കുകള്‍ ചേര്‍ത്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നോബിള്‍ പെരേരയ്‌ക്കെതിരെ കേസെടുത്തു.
തലശ്ശേരി മദ്യവിരുദ്ധസമിതി കോ-ഓര്‍ഡിനേറ്ററായ സിസ്റ്റര്‍ ലുസീനയുടെ പരാതിയിലാണ് നടപടി. കോട്ടയം സ്വദേശിയാണ് നോബിള്‍ പെരേര.
സിസ്റ്റര്‍ ലുസീന ഉള്‍പ്പെടെയുള്ള മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍, മദ്യശാലകള്‍ തുറക്കുന്നതിനെതിരായ സാമൂഹിക ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 'മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്' എന്നെഴുതിയ പോസ്റ്ററുമായി നില്‍ക്കുന്ന ചിത്രത്തിലാണ് ആഭാസകരമായ വാക്കുകള്‍ ചേര്‍ത്ത് പ്രചരിപ്പിച്ചത്.
കപ്പല്‍ ജീവനക്കാരനായ പ്രതി തയാറാക്കിയ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും സിസ്റ്റര്‍ ലുസീന നിയമ നടപടികള്‍ക്കൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha


























