ഉത്ര മരിച്ചത് അടച്ചിട്ട എസി മുറിയില്‍ പാമ്പുകടിയേറ്റ്; ഒന്നും അറിയാതെ ഭര്‍ത്താവ്.. പാമ്പുപിടിത്തക്കാരുമായി ഭര്‍ത്താവിന് ബന്ധം; സംഭവത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. അടച്ചിട്ട ശീതീകരിച്ച മുറിയിലാണ് ഉത്തരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതായത് പാമ്പിന് ഒരിക്കലും അകത്ത് കടക്കാന്‍ കഴിയാത്ത സാഹചര്യമാണ് അവിടെ ഉള്ളത്. മുറിയില്‍ ആരെങ്കിലും പാമ്പിനെ കൊണ്ടിട്ടെങ്കില്‍ മാത്രമേ അവിടെ പാമ്പിന്റെ സാനിധ്യം ഉണ്ടാകൂ എന്നാണ് സംശയങ്ങള്‍ ഉയരുന്നത്. മാത്രമല്ല ഉത്രയുടെ ഭര്‍ത്താവിന് പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ട് എന്നും ആരോപണം ഉയരുന്നുണ്ട്. ഇതിനെതുടര്‍ന്ന് മരിച്ചതില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛനും ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയില്‍ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. മാര്‍ച്ച് 2ന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്.
പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവ് സൂരജും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പൊലീസ് പറഞ്ഞു. ഉത്ര സൂരജ് ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.
മൂന്നുമാസം മുന്‍പും ഇത്തരത്തില്‍ ഭര്‍തൃവീട്ടില്‍ പാമ്പുകടിയേറ്റിരുന്നു ഉത്രയ്ക്ക് അതിന്റെ ചികിത്സയിലായിരുന്ന ഉത്രയ്ക്കാണ് വീണ്ടും കുടുംബവീട്ടിലെ കിടപ്പുമുറിയിലും പാമ്പുകടിയേറ്റത് അതിലും ദുരൂഹത ആരോപിക്കുന്നുണ്ട്. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളാണ് ഉത്ര. മാതാപിതാക്കള്‍ക്കും ഈ മരണത്തില്‍ സംശയമുണ്ട്.
ഭര്‍ത്താവ് അടൂര്‍ പറക്കോട് സൂരജ് ഭവനില്‍ സൂരജിന്റെ വീട്ടില്‍ വച്ചു പാമ്പുകടിയേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കായി ഏറത്തെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയതായിരുന്നു ഉത്ര വീണ്ടും ഇത്തരത്തിലൊരു സംഭവം ഉണ്ടായതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും ചില സംശയങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha


























