ആപ്പിറക്കാന്‍ പോയ സര്‍ക്കാര്‍ ആപ്പിലായി; കുടിയന്മാരോട് വേണമായിരുന്നോ ഈ ദ്രോഹം; കള്ളം പറയല്ലേ സര്‍ക്കാരേ....

സംസ്ഥാനത്ത് മദ്യം വില്‍ക്കാന്‍വേണ്ടി ആപ് ഇറക്കാന്‍ നോക്കിയത് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ വലിയ ആപ്പായി മാറിയിരിക്കുകയാണ്. അടച്ചിട്ട മദ്യ വിതരണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം അനുമതിയിട്ട് നല്‍കി മൂന്ന് ആഴ്ച പിന്നിടിരിക്കുകയാണ് പൊതുഗതാഹതവും പുനസ്ഥാപിച്ചു എന്നിട്ടും കുടിയന്മാരുടെ കാര്യം ആശങ്കയാണ്. അല്‍പം വൈകിക്കാം എന്ന് സര്‍ക്കാര്‍ കരുതിയതാണ് പക്ഷേ ആപ്പ് പണിപറ്റിച്ചു ഇതുവരെയും ആപ്പ് തയ്യാറായിട്ടില്ല എന്നുള്ളതാണ്. മാത്രമല്ല ഗൂഗിളിന്റെ സുരക്ഷാ അനുമതി ലഭിച്ചിട്ടില്ല എന്ന തെറ്റായ വിവരം പ്രചരിപ്പിച്ച് കുടിയന്മാരെ പറ്റിക്കുകയാണ് സര്‍ക്കാര്‍.
സത്യം പറഞ്ഞാല്‍ ഈ ആപ്പിന് ഗൂഗിള്‍ സുരക്ഷാ അനുമതിയൊന്നും വേണ്ട അതിന്റെ ആവശ്യമില്ല. ആപ് തയാറാക്കി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാക്കാനായി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ഫോണുകള്‍ക്കായി ആപ് സ്റ്റോറിലും സബ്മിറ്റ് ചെയ്യുകയാണ് വേണ്ടത് വേണ്ടത് അതിന് പകരമാണ് കള്ളത്തരം പ്രചരിപ്പിപ്പുന്നത്. ഈ രണ്ടു സ്റ്റോറുകളും റിവ്യൂ എന്ന ചടങ്ങിലൂടെ സുരക്ഷയും നിലവാരവും ഉപയോഗക്ഷമതയും സോഫ്‌റ്റ്വെയര്‍ ബഗുകളും പരിശോധിച്ച് സ്റ്റോറുകളില്‍ ഡൗണ്‍ലോഡിനായി പ്രദര്‍ശിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് ഫോണുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷയും പരിശോധനാ വിധേയമാക്കും എന്നൊരു ന്യായം പറയാമെന്നല്ലാതെ സുരക്ഷാ പരിശോധന എന്നൊരു പുകമറ സൃഷ്ടിക്കുന്നതില്‍ കഴമ്പില്ല. ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും വരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പ്.
മാത്രമല്ല എന്തിനാണ് ഈ കൊട്ടിഘോഷിച്ചുകൊണ്ടുള്ള ആപ്ലിക്കഷന്‍ ആപിനെക്കാള്‍ നല്ലക് വെബ് ആപ്ലിക്കേഷനല്ലേ... ക്യത്യതയും സുതാര്യതയും വെബ് ആപ്ലിക്കേഷനുകളില്‍ ലഭിക്കും. ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് അതിലും എളുപ്പത്തില്‍ കംപ്യൂട്ടറിലും മൊൈബലിലും അനായാസം ഇത് ഉപയോഗിക്കാനാവും. മാത്രവുമല്ല വെറും 24 മണിക്കൂര്‍ മതി ഒരു അപ്ലിക്കേഷന് അനുമതി ലഭിക്കാന്‍. പക്ഷേ കോവിഡ് ആയതിനാല്‍ ചിലപ്പോള്‍ ഏഴു ദിവസമോ അതിലധികമോ താമസം ഉണ്ടാകാം.
മാത്രമല്ല ആപ്പിള്‍ ആപ് സ്റ്റോറില്‍ സമര്‍പ്പിച്ചിട്ടുണ്ടോ എന്നകാര്യത്തില്‍ വ്യക്തയില്ല. മാത്രമല്ല ആപ്പിളിന്റെ അംഗീകാരം ലഭിക്കുക ഗുഗിളിന്റെ അംഗീകാരത്തെക്കാള്‍ ബുദ്ധിമുട്ടുമാണ്ണ്. അവിടെയും 24 മണിക്കൂര്‍ മുതല്‍ ഏഴു പ്രവൃത്തി ദിവസം വരെ എടുക്കാറുണ്ട്.
ദിവസം 10 ലക്ഷം പേര്‍ ബവ്കോയില്‍ എത്താറുണ്ട്. ബാറുകള്‍ കൂടി കണക്കെടുമ്പോള്‍ ഇത് ഉയരും. ടോക്കണിന് 50 ൈപസയാണ് ആപ് വികസന സ്ഥാപനത്തിന് നല്‍കേണ്ടത് എന്നാണ് വെളിപ്പെടുത്തല്‍. ബാറുകള്‍ കൂടി കൂട്ടി 10 ലക്ഷം ടോക്കണുകള്‍ എന്ന് കണക്കെടുമ്പോള്‍ ദിവസം 5 ലക്ഷം, മാസം 1.5 കോടി, വര്‍ഷം 18 കോടി. നിസ്സാര തുകയല്ല. ആപ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി വരുന്ന തുകയുടെ അനേക മടങ്ങാണിത്. സര്‍ക്കാര്‍ വെബ്‌സൈറ്റിന്റെ ഭാഗമായിരുന്നെങ്കില്‍ ചെറിയ തുകയില്‍ കഴിയാവുന്ന കാര്യം.
മദ്യപാനികളുടെ ക്ഷമ പരിശോധിക്കുന്ന തരത്തില്‍ ഇത്രയൊക്കെ വേണോ എന്നതാണ് പൊതുവെ ഉയരുന്ന ചോദ്യം. ഒരു ആപ്പും ഇല്ലെങ്കിലും തിരക്ക് ആദ്യ ദിവസങ്ങളിലേയുള്ളൂ. ബീയര്‍ പാര്‍ലര്‍ അടക്കം 1200 മദ്യശാലകള്‍ തുറക്കുന്നത് 300 നു പകരമാണ്. ഒന്നോ രണ്ടോ ദിവസത്തില്‍ തിരക്ക് ഒഴിയുമെന്ന് ഉറപ്പ്.
"
https://www.facebook.com/Malayalivartha


























