ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ സര്‍വീസ് പുനഃരാരംഭിച്ച കെഎസ്ആര്‍സിടിക്ക് വന്‍ നഷ്ടം... യാത്രക്കാരുടെ കുറവ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി, രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ കളക്ഷന്‍ 35 ലക്ഷം രൂപ മാത്രം

ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ സര്‍വീസ് പുനഃരാരംഭിച്ച കെഎസ്ആര്‍സിടിക്ക് വന്‍ നഷ്ടം. ബുധനാഴ്ച 60 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കിലോമീറ്ററിന് 28.22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ കളക്ഷന്‍ 35 ലക്ഷം രൂപ മാത്രമാണ്. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടമുണ്ടായി.
കിലോമീറ്ററിന് 20 രൂപ പോലും കളക്ഷന്‍ കിട്ടിയില്ലെന്നും കണക്കുകളില്‍ പറയുന്നു. കെഎസ്ആര്‍ടിസിക്ക് ഒപ്പം പല നഗരങ്ങളിലും സ്വകാര്യബസുകളും നിരത്തിലിറങ്ങിയിട്ടുണ്ട്.യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്.
"
https://www.facebook.com/Malayalivartha


























