സ്പ്രിംക്ലർ കടക്ക് പുറത്ത്! സകലതും നശിപ്പിക്കാൻ കർശന നിർദേശം; ആ ഉത്തരവാദിത്വം സി ഡിറ്റിന് കൈമാറി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി; പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം

കോവിഡ് വിവര ശേഖരണത്തിൽ നിന്നും സ്പ്രിങ്ങളറിനെ ഒഴിവാക്കി. ഇനി ഡാറ്റ ശേഖരണവും വിശകലനവും നടത്തുന്നത് സി ഡിറ്റ് ആയിരിക്കും. സ്പ്രിങ്ങളറുമായി അവശേഷിക്കുന്നതു അപ്ഡേഷൻ കരാർ ,മാത്രമാണ് . ആമസോൺ ക്‌ളൗഡിലെ ഡാറ്റ ഉപയോഗിക്കാനും അനുമതിയില്ല. കൈ വശമുള്ള ഡാറ്റാകൾ നശിപ്പിക്കാൻ സ്പ്രിങ്ങളറിന് നിർദേശം നൽകിയെന്നും സർക്കാർ വ്യക്തമാക്കുകയും ചെയ്തു. ഈ വിവരങ്ങളെ സംബന്ധിച്ചുള്ള സത്യവാങ് മൂലം ഹൈ കോടതിയിൽ നൽകി കഴിഞ്ഞു, അതേ സമയം സ്‌പ്രിംഗ്‌ളറിനെ പൂർണമായി ഒഴിവാക്കണം എന്ന ശക്തമായ ആവശ്യം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
സ്പ്രിംഗ്ളർ കരാർ വിവാദമായതോടെ ഇത് അന്വേഷിക്കാൻ രണ്ടംഗ സമിതിയെ രൂപീകരിച്ചിരുന്നു . സിവിൽ എവിയേഷൻ മുൻ സെക്രട്ടറി മാധവൻ നമ്പ്യാർ അധ്യക്ഷനായ സമിതിയാണ് വിവാദം പരിശോധിക്കാൻ എംനിയമിതനായത് . മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനും സമിതിയിലംഗമായിരുന്നു . ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരുന്നു . സ്പ്രിംഗ്ളർ കമ്പനിക്ക് കരാര്‍ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്ന ഘട്ടം വരെ ഉണ്ടായിരുന്നു .
https://www.facebook.com/Malayalivartha


























