സർവകലാ ശാല പരീക്ഷകൾ ജൂൺ ആദ്യവാരം; സൗകര്യപ്രദമായ സ്ഥലം തെരഞ്ഞെടുക്കാൻ അവസരം; അവസാന വർഷ പരീക്ഷകൾക്ക് മുൻഗണന

സർവകലാ പരീക്ഷകൾ ജൂൺ ആദ്യവാരം മുതൽ നടത്താമെന്ന് നിർദേശം. ഓരോ സ്ഥലത്തിന്റെയും സ്ഥിതി അനുസരിച്ചായിരിക്കും പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത്. ഓൺലൈൻ ക്ലാസുകളിൽ എടുത്ത ഹാജർ പരിഗണിക്കും. തീയതി സർവകലാശാലയ്ക്ക് തീരുമാനിക്കാം. തീരുമാനം മന്ത്രി കെ ടി ജലീൽ വിസിമാരുമായി നടത്തിയ തീരുമാനത്തിനൊടുവിൽ.
പരീക്ഷ നടത്താനുള്ള സ്ഥലം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം ഉണ്ട്. സൗകര്യപ്രദമായ സ്ഥലം തെരഞ്ഞെടുക്കാൻ അവസരം. അവസാന വർഷ പരീക്ഷകൾക്ക് മുൻ്ഗണന നൽകുന്നു. ഓൺലൈൻ ക്ലാസുകൾ ജൂണിൽ തുടങ്ങും. കോവിഡ് കാരണം മുടങ്ങിപ്പോയ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha


























