2 മലയാളികള്‍ കൂടി ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചു

ഇന്നലെ 2 ഗള്‍ഫ് മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ല വള്ളംകുളം പാറപ്പുഴയില്‍ സി.ജയചന്ദ്രന്‍ പിള്ള (57) അജ്മാന്‍ ഷെയ്ഖ് ഖലീഫ ആശുപത്രിയിലും കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്ക് പുത്തന്‍ പീടിയേക്കല്‍ വലിയകത്ത് പരേതനായ സിയാലി കോയ ഹാജിയുടെ മകന്‍ അബ്ദുല്‍ അസീസ് (52) സൗദിയിലെ ജുബൈലിലുമാണ് മരിച്ചത്.
ഇക്കഴിഞ്ഞ 26-നാണ് ഡാര്‍വിഷ് എന്‍ജിനീയറിങ് കമ്പനി ജീവനക്കാരനായിരുന്ന ജയചന്ദ്രന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കും. ഭാര്യ: ശോഭ. മക്കള്‍: അജേഷ് കുമാര്‍, ജയേഷ് ചന്ദ്രന്‍.
കടുത്ത പനിയെ തുടര്‍ന്നു ഒരാഴ്ചയായി ചികിത്സയിലായിരുന്ന അബ്ദുല്‍ അസീസിനു തിങ്കളാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. കബറടക്കം പിന്നീട് . ഭാര്യ: ജൂബി. മക്കള്‍: റസീന്‍ അബ്ദുല്‍ അസീസ്, സന മറിയം.
https://www.facebook.com/Malayalivartha