സംസ്ഥാനത്ത് എല്ലാ കോളേജുകളിലും ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്ന് മാര്‍ഗ നിര്‍ദ്ദേശം

സംസ്ഥാനത്ത് കോളേജുകള്‍ ജൂണ്‍ ഒന്നിനു തന്നെ തുറന്ന് റഗുലര്‍ ക്ലാസ് ആരംഭിക്കാന്‍ കഴിയും വരെ ഓണ്‍ലൈന്‍ റെഗുലര്‍ ക്ലാസുകള്‍ തുടങ്ങുന്നതുവരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി. അധ്യാപകരും വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പാക്കണം. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തവര്‍ക്ക് വേണ്ട ക്രമീകരണങ്ങളും പ്രിന്‍സിപ്പല്‍മാര്‍ ചെയ്യണം.സര്‍വകലാശാല പരീക്ഷകള്‍ക്ക് പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായരീതിയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കണം.
ഓണ്‍ലൈന്‍ പഠനരീതിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിക്ടേഴ്സ് ചാനല്‍ പോലെ ടി.വി., ഡി.ടി.എച്ച്., റേഡിയോചാനല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.
"
https://www.facebook.com/Malayalivartha

























