മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല; തീരുമാനം ആവർത്തിച്ച് കേരള സർക്കാർ
കൊറോണ ബാധിച്ച് മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആവർത്തിച്ച് ആരോഗ്യവകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെയാണ് കേരള ആരോഗ്യവകുപ്പ് വീണ്ടും ലംഘിച്ചിരിക്കുന്നത്. പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു അദ്ദേഹം മരിച്ചത്.
കേരളം ഈ തീരുമാനം സ്വീകരിച്ചതോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് മെഹ്റൂഫിന്റെ ബന്ധുക്കളുടെ തീരുമാനം. മെഹ്റൂഫിന്റെ മരണം സംഭവിച്ചിട്ട് നാല്‍പ്പത് ദിവസം പിന്നിട്ടു. മയ്യഴി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടത് എന്ന ന്യായമാണ് കേരളം വീണ്ടും ആവർത്തിച്ചത്. എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതിനാല്‍ മെഹറൂഫിന്റെ പേര് കേരളത്തിലെ കൊറോണ മരണങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍ ഇപ്പോൾ ചെയ്യുന്നത്.
https://www.facebook.com/Malayalivartha