കോട്ടയ്ക്കല്‍ ആയുര്‍വേദ ആചാര്യന് ആഘോഷങ്ങളില്ലാതെ 99-ാം ജന്മദിനം
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരുടെ 99-ാം ജന്മദിനം പതിവുപോലെ ആഘോഷമില്ലാതെ കടന്നുപോയി.
ആയുര്‍വേദ ആചാര്യനായ അദ്ദേഹം കുടുംബാംഗങ്ങളോടൊത്ത് കൈലാസമന്ദിരത്തില്‍ പിറന്നാള്‍ സദ്യയുണ്ടു.
തറവാട്ടിലെ മുതിര്‍ന്ന അംഗവും മരുമകളുമായ സരസ്വതി എസ്.വാരിയരും മകള്‍ സുഭദ്ര രാമചന്ദ്രനും സദ്യ വിളമ്പി. മകന് ഡോ.കെ.ബാലചന്ദ്രവാരിയര്‍, അടുത്ത ബന്ധുക്കളായ പി.രാഘവവാരിയര്‍, ഡോ.പി.എം.വാരിയര്‍, പി.രാജേന്ദ്രന്, കെ.രാമചന്ദ്ര വാരിയര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം സദ്യയുണ്ടു.
മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, കേന്ദ്രമന്ത്രി വി.മുരളീധരന്, എം.ടി.വാസുദേവന്‍നായര്‍, കെ.കെ.ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, കലക്ടര്‍ ജാഫര്‍ മലിക് തുടങ്ങിയവര്‍ വാരിയര്‍ക്ക് ആശംസ നേര്‍ന്നു.
https://www.facebook.com/Malayalivartha