ആലോചനയ്ക്ക് ശേഷമാണ് ഡാം തുറന്നത് ; മുന്നറിയിപ്പും നല്‍കിയിരുന്നു; നിലപാടിലുറച്ച് തിരുവനന്തപുരം ജില്ല കളക്ടർ
അരുവിക്കര ഡാം തുറന്ന കാര്യത്തിൽ കളക്ടറും മേയറും രണ്ട് തട്ടിൽ. ഡാം തുറന്നത് ആലോചന ഇല്ലാതെയാണെന്നും ആവശ്യമായ മുന്നറിയിപ്പ് ഡാം തുറക്കുന്നതിന് മുന്‍പ് നല്‍കിയില്ലെന്നുമാണ് മേയര്‍ പറഞ്ഞത്. എന്നാൽ കളക്ടർ ഈ ആരോപണങ്ങളെ തള്ളി. ആലോചനയ്ക്ക് ശേഷമാണ് ഡാം തുറന്നത് എന്ന നിലപാടിലാണ് കളക്ടർ. മാത്രമല്ല മുന്നറിയിപ്പും നല്‍കിയിരുന്നെന്നും തിരുവനന്തപുരം ജില്ല കളക്ടർ കെ ഗോപാലകൃഷ്ണൻ പറഞ്ഞു.
എന്നാൽ കഴിഞ്ഞ് ദിവസം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് തിരുവനന്തപുരം മേയര്‍ കെ. ശ്രീകുമാര്‍.അരുവിക്കര ഡാമിന്റെ ഷട്ടര്‍ വെള്ളത്തിന്റെ അളവ് കൂടിയതുകൊണ്ട് ഷട്ടര്‍ തുറന്നുവിട്ടതായിരിക്കാം. എന്നാല്‍ അത്തരം അറിയിപ്പ് നഗരസഭയ്ക്ക് കിട്ടിയിട്ടില്ല എന്നദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha