നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണിൽ സംസ്ഥാന സർക്കാർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്

നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണിൽ സംസ്ഥാന സർക്കാർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്
ഇതനുസരിച്ച് ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.
ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു
അതേസമയം സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു..പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍കോട് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്
https://www.facebook.com/Malayalivartha