Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കോവിഡ് കാലത്തിനിടയിലും നാടിനെ നടുക്കിയ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പരിസമാപ്തിയിലേയ്ക്ക് എന്ന് പറയാന്‍ കഴിയുന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോര്‍ട്ട് , ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനോടൊപ്പം ഫോറന്‍സിക് പരിശോധന കൂടി നടത്തിയ ശേഷമാകും കേസിനു അന്ത്യം കുറിക്കുക

24 MAY 2020 07:24 AM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്തിനിടയിലും നാടിനെ നടുക്കിയ ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പരിസമാപ്തിയിലേയ്ക്ക് എന്ന് പറയാന്‍ കഴിയുന്ന തരത്തിലുള്ള തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോര്‍ട്ട് വന്നിരിക്കുകയാണ് .മരണവുമായി ബന്ധപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ സംശയിക്കുന്നത് സൂരജിനെയാണ് .മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഒന്നും തന്നെ കാണാന്‍ ഇല്ല എന്നായിരുന്നു മാതാപിതാക്കളുടെ പരാതി .മാത്രമല്ല സൂരജിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയിരുന്നതായും സാഹചര്യ തെളിവുകളെ ആസ്പദമാക്കി നോക്കിയാല്‍ സൂരജ് എല്ലാ തരത്തിലും ഈ സംഭവുമായി നേരിട്ട് ബന്ധമുള്ളതായി തോന്നും എന്നതുമായ ആരോപണങ്ങള്‍ പോലീസ് ഇതിനോടകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു .

ഉത്രയുടെ മരണം ഭര്‍തൃ ഗൃഹത്തില്‍ വച്ചല്ലായിരുന്നല്ലോ എന്ന കാര്യം മാത്രമാണ് സൂരജ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന വാക്യം .എന്നാല്‍ അതിനുള്ള മറുപടി കൂടി പോലീസിന് ലഭിച്ചതോടെ കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്തിരിക്കുകയാണ് .ഉത്രയുടെ മരണത്തില്‍ സൂരജിന് പങ്കില്ലെങ്കില്‍ പിന്നെ ബാങ്ക് ലോക്കര്‍ തുറന്നതെങ്ങനെ .പാമ്പുപിടിത്തക്കാരുമായി ബന്ധപ്പെടേണ്ട കാര്യം തുടങ്ങിയവ പരിശോധനയില്‍ ഉണ്ട് .
ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് നിലവില്‍ നടക്കുന്നത് .പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനോടൊപ്പം ഫോറന്‍സിക് പരിശോധന കൂടി നടത്തിയ ശേഷമാകുംകേസിനു അന്ത്യം കുറിക്കുക എന്ന് തന്നെ വ്യക്തമായിട്ടുണ്ട് .സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ വെച്ചാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു ഉത്രയെന്ന 25 കാരി മരിച്ചത് .യുവതി മരിച്ച സംഭവത്തില്‍ പൊലീസ് നടത്തുന്നത് ശാസ്ത്രീയ അന്വേഷണം തന്നെയാണ് എന്ന വ്യക്തമായതോടെ അന്വേഷണം തൃപ്തികരം എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് . ഉടന്‍ കൃത്യമായ നിഗമനത്തില്‍ എത്താനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. പാമ്പ് പിടുത്തക്കാരും സൂരജിന്റെ ചില സഹായികളും നിരീക്ഷണത്തിലാണ്.തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ് . റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. എന്നാല്‍ എത്ര വൈകിയാലും സത്യം വെളിച്ചത്തു വരും എന്ന പ്രതീക്ഷയാണ് ഏവര്‍ക്കും ഉള്ളത് മാര്‍ച്ച് 2നു സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു കഴിഞ്ഞ 7നു സ്വന്തം വീട്ടില്‍ വീണ്ടും പാമ്പ് കടിയേല്‍ക്കുന്നത്. 2 പ്രാവശ്യവും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends