കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു... നാളെ മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും

കോവിഡ് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ നിലനില്‍ക്കുകയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ ഇന്നലെ 19 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ടു പേര്‍ വിദേശത്തു നിന്നും 12 പേര്‍ അന്യസംസ്ഥാനങ്ങളില്‍നിന്നും അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇതോടെ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം 45 ആയി ഉയര്‍ന്നു.
"
https://www.facebook.com/Malayalivartha

























