Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

എറണാകുളം ജില്ലയില്‍ ക്വാറന്റീന്‍ ലംഘനങ്ങള്‍ വര്‍ദ്ധിച്ചു.... മുന്നൂറിലധികം പേര്‍ നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്, ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സമീപം പ്രത്യേക സ്‌ക്വാഡുകള്‍ നിരീക്ഷണം നടത്തും

24 MAY 2020 11:49 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍. എറണാകുളത്ത് നിന്ന് സ്വദേശത്തക്ക് മടങ്ങാനുള്ളവരുടെ പേര് വിവരങ്ങളും ശേഖരിച്ചുകൊണ്ടിരുന്ന കേന്ദ്രമാണ് ആള്‍ക്കൂട്ടമായി മാറിയത്. ശ്രീമൂലനഗരം മാറമ്പിള്ളി ഗ്രാമപഞ്ചായത് ഹാളിലാണ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ചട്ടങ്ങളെല്ലാം ലംഘിച്ച് അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തിയത്.

അതെ സമയം എറണാകുളം ജില്ലയില്‍ ക്വാറന്റീന്‍ ലംഘനങ്ങള്‍ കൂടിയതിനെത്തുടര്‍ന്ന് പൊലീസ് നടപടികള്‍ ശക്തമാക്കി. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് സമീപം പ്രത്യേക സ്‌ക്വാഡുകള്‍ നിരീക്ഷണം നടത്തും. അതേസമയം ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കാന്‍ കൊച്ചി പൊലീസ് തയാറാക്കിയ ആപ്പിനെതിരെ പരാതികള്‍ വ്യാപകമാണ്.

ജില്ലയില്‍ മുന്നൂറിലധികം പേര്‍ നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. അഞ്ച് തവണയിലേറെ വീടുകളില്‍ നിന്ന് പുറത്തുപോയവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 18 പേരെ നിര്‍ബന്ധിത നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങി വന്നവരുടെ വീടുകള്‍ക്ക് സമീപം ഇനി മുതല്‍ രഹസ്യ നിരീക്ഷണവും ഉണ്ടാകും.

സിസിടിവി, ഡ്രോണുകള്‍, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ എന്നിവയും ഇതിനായി ഉപയോഗിക്കും. 150 പൊലീസുകാരടങ്ങുന്ന ബൈക്ക് സ്‌ക്വാഡും രംഗത്തുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കുന്നതിനുള്ള സഹായവും പൊലീസ് തന്നെ ഏര്‍പ്പാട് ചെയ്യും.

ക്വാറന്റീനിലുള്ളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കൊച്ചി പൊലീസ് തയാറാക്കിയ കൊവിഡ് 19 സേഫ്റ്റി എന്ന ആപ്പിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നു. വീട്ടില്‍ നിന്നും പുറത്തിറങ്ങിയില്ലെങ്കില്‍പ്പോലും, ജിപിഎസ് സിഗ്‌നല്‍ റീഡ് ചെയ്യുന്നതിലെ പിഴവ് കാരണം, തെറ്റായ വിവരം കാണിക്കുന്നുവെന്നാണ് പരാതി. എന്നാല്‍ ആപ്പില്‍ നിന്നുള്ള വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല, മറ്റ് നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതടക്കം നടപടികളെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.


ജില്ലയിലെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇത്തരത്തിലുള്ള മൂന്നു രജിസ്‌ട്രേഷന്‍ ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത് . എല്ലാ ക്യാമ്പുകളിലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് അതിഥി തൊഴിലാളികള്‍ മടങ്ങിപ്പോകുന്നതിനുള്ള രജിസ്‌ട്രേഷനായി എത്തിയിരുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം അതിഥി തൊഴിലാളികള്‍ താമസിച്ച് വരുന്ന പ്രദേശമാണ് പെരുമ്പാവൂര്‍ ഇതും തിരക്ക് വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടാവാം .മാസ്‌ക് ധരിക്കാത്തവര്‍ക്കും കൈക്കുഞ്ഞുങ്ങളും ആയി എത്തിയവരും കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. കൗണ്ടറിലാവട്ടെ രേഖകള്‍ പരിശോധിക്കാനായി മൂന്നു ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഉദ്യോഗസ്ഥരുടെ കുറവും സെന്ററുകളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായിത്തീരുകയും ചെയ്തു. മൂവായിരത്തോളം പേരാണ് ഇതോടെ ഇവിടെ തിങ്ങിക്കൂടിയത്. നിരീക്ഷിക്കുന്നതിനായി രണ്ട് പോലീസുകാരെയാണ് ഇവിടെ നിയോഗിച്ചിരുന്നത്. രണ്ടു ഇവര്‍ക്ക് പലപ്പോഴും തൊഴിലാളികളെ വിരട്ടി ഓടിക്കേണ്ടതായും വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമ്പാവൂര്‍ തഹസീല്‍ദാറുടെ ചുമതലയിലാണ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നു ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നത്.

ഇന്ന് കേരളത്തില്‍ 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. എന്നാല്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 13 പേര്‍ക്ക് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. രോഗം സ്ഥിരീകരിച്ച ഏഴ് ആരോഗ്യപ്രവര്‍ത്തകരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവരാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചത് അധികൃതര്‍ക്കിടയില്‍ ആശങ്കയ്ക്ക് വകനല്‍കുന്നുണ്ട്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (7 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (7 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (11 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends