കാസര്‍കോട് ചക്ക തലയില്‍ വീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കോവിഡ്.... യുവാവിന് കൊറോണ വൈറസിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല, വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം, ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍

കാസര്‍കോട് ചക്ക തലയില്‍ വീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചക്ക വീണ് ഗുരുതരമായ പരിക്കേറ്റ യുവാവിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കാസര്‍കോട് സ്വദേശിയായതിനാല്‍ ഇയാള്‍ക്ക് കൊറോണ പരിശോധന നടത്താനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. യുവാവിന് കൊറോണ വൈറസിന്റെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല.
കാസര്‍കോട് ജില്ലയിലെ ബേളൂര്‍ സ്വദേശിയായ 43കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറഞ്ഞു.
സമാന രീതിയില്‍ മറ്റ് രോഗങ്ങള്‍ക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മറ്റ് അസുഖങ്ങളുമായി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. മുന്‍കരുതലിന്റ ഭാഗമായാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പേരാവൂരിനടുത്ത് വാഹനപകടത്തില്‍ പരിക്കേറ്റ് പരിയാരത്ത് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും പ്രസവ ചികിത്സക്കെത്തിയ അയ്യങ്കുന്നിലെ ആദിവാസി യുവതിക്കും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ദുബൈയില്‍ നിന്ന് ഇന്നലെ രാത്രി കരിപ്പൂരിലെത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിശോധനാ ഫലം വന്നപ്പോള്‍ യുവാവിന് കൊറോണ പോസിറ്റീവായത് ഡോക്ടര്‍മാരെ ആശങ്കപ്പെടുത്തുന്നുണ്ട്. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയ രണ്ട് പേര്‍ക്ക് കൂടി നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
വൈറസ് ലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിലാണ്. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയില്‍ സ്ഥിരീകരിച്ച കൊറോണ കേസുകളില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.
"
https://www.facebook.com/Malayalivartha

























