ബീച്ചില്‍ കൂട്ടം കൂടുന്നത് തടഞ്ഞ ലൈഫ് ഗാര്‍ഡിനെ യുവാക്കള്‍ മര്‍ദ്ദിച്ചു; പൊലീസെത്തി സ്ഥിതി ശാന്തമാക്കി

ടൂറിസം വകുപ്പിന്റെ ലൈഫ് ഗാര്‍ഡിനെ മണിപ്പൂര്‍ സ്വദേശികളായ 5 യുവാക്കള്‍ ചേര്‍ന്നു മര്‍ദിച്ചു. പുതിയാപ്പ സ്വദേശിയായ ലൈഫ് ഗാര്‍ഡ് അരുണ്‍ദാസിനാണ് മര്‍ദ്ദനമേറ്റത്.
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുന്ന ഇതരസംസ്ഥാനക്കാര്‍ കടല്‍ കാണാന്‍ എത്തുന്നുണ്ട്. എന്നാല്‍ അങ്ങനെ വരുന്നവരെ തിരിച്ചയയ്ക്കണമെന്ന് ലൈഫ് ഗാര്‍ഡിനു നിര്‍ദേശം ലഭിച്ചു.
ഉച്ചയോടെ ബാഗുകളുമായി കടപ്പുറത്ത് എത്തിയ യുവാക്കള്‍ കൂട്ടംകൂടി നിന്ന് ഫോട്ടോ എടുക്കാന്‍ തുടങ്ങിയതോടെ അരുണ്‍ദാസ് ഇവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ ഇയാളുമായി വാക്കേറ്റത്തിലെത്തുകയും മര്‍ദിക്കുകയും ചെയ്തു.
കടപ്പുറത്ത് ലൈഫ്ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള 2 പേരില്‍ തൃശൂര്‍ സ്വദേശി ഇന്നലെ വീട്ടിലായിരുന്നു. അരുണ്‍ദാസ് ഒറ്റയ്ക്കാണ് ഇന്നലെ ഇതരസംസ്ഥാനക്കാരെ നിയന്ത്രിച്ചത്. ഇന്നലെ രാത്രി 9-ന് ട്രെയിനില്‍ നാട്ടിലേക്കു മടങ്ങാനാണ് യുവാക്കള്‍ എത്തിയത്.
കൈയ്യേറ്റം നടക്കുമ്പോള്‍ അതുവഴി വന്ന എക്‌സൈസ് സംഘം വെള്ളയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് പൊലീസെത്തി യുവാക്കളെ തിരിച്ചയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























