അഞ്ചലില്‍ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുത്തശേഷം മകളെ കൊന്നതു തന്നെയെന്ന് ഉത്രയുടെ പിതാവ്... സ്ത്രീധനമായി നല്‍കിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവന്‍ സ്വര്‍ണ്ണാഭരണവും പുത്തന്‍ ബലേനോ കാറും... മകള്‍ക്ക് ഒരു കുറവും ഉണ്ടാകാതെ അവര്‍ സംരക്ഷിക്കുമെന്ന വിശ്വാസത്തില്‍ ആവശ്യപ്പെടുമ്പോഴെല്ലാം സാമ്പത്തികസഹായം നല്‍കി, എന്നിട്ടും....

അഞ്ചലില്‍ പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുത്തശേഷം മകളെ കൊന്നതു തന്നെയെന്ന് ഉത്രയുടെ പിതാവ്... എല്ലാപേരെയും പോലെ പെട്ടെന്ന് ജോലികളൊന്നും ചെയ്യാന്‍ കഴിയില്ലാതിരുന്ന അതായത് പ്രവര്‍ത്തികളില്‍ വേഗക്കുറവുള്ള മകളെ പൊന്നുപോലെ നോക്കുമെന്ന് വിചാരിച്ചാണ് സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവന്‍ സ്വര്‍ണ്ണാഭരണവും സൂരജ് ആവശ്യപ്പെട്ടതനുസരിച്ച് പുത്തന്‍ ബലേനോ കാറും നല്‍കി . അവള്‍ക്ക് ഭാവിജീവിതത്തില്‍ ഒരു കുറവും വരരുതെന്ന് കരുതിയാണ് ഇ്ങ്ങനെ ചെയ്തത്. മൂന്നേക്കര്‍ റബ്ബര്‍ എസ്റ്റേറ്റ് അടക്കമുള്ള വസ്തുക്കളും മകള്‍ക്കായി കരുതിയിരുന്നു. എന്നാല്‍ പിന്നീടാണ് മനസ്സിലായത് ഇവര്‍ സ്വത്ത് മോഹിച്ചാണ് വിവാഹത്തിന് തയ്യാറായതെന്ന്.
കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കകം ജോലി നഷ്ടമായെങ്കിലും യാതൊരു ബുദ്ധിമുട്ടും അനുഭവിപ്പിക്കാതെയാണ് സൂരജിന്റെ കുടുംബത്തെയടക്കം സംരക്ഷിച്ചു പോന്നത്. സൂരജിന്റെ അച്ഛന് മൂന്നേകാല്‍ ലക്ഷം രൂപയ്ക്ക് പിക് അപ്പ് ഓട്ടോവാങ്ങി നല്‍കി. സഹോദരിയുടെ പഠനത്തിന് എല്ലാ സാമ്പത്തിക സഹായം നല്‍കി. കൂടാതെ അഞ്ചല്‍ ഏറത്ത് തന്റെ ഉടമസ്ഥതയിലുള്ള കടയുടെ വാടകയിനത്തില്‍ ലഭിക്കുന്ന എണ്ണായിരം രൂപ എല്ലാ മാസവും മകളുടെ അക്കൗണ്ടില്‍ നല്‍കിയിരുന്നു. മകള്‍ക്ക് ഒരു കുറവും ഉണ്ടാകാതെ അവര്‍ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ആവശ്യപ്പെടുമ്പോഴെല്ലാം സാമ്പത്തികസഹായം നല്‍കിയത്.
ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ടു ദിവസം മുന്‍പ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിക്ക് സമീപം ഉത്ര പാമ്പിനെ കണ്ടു മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ഭര്‍ത്താവ് നിര്‍ദേശിച്ചപ്പോള്‍ സ്റ്റെപ്പ് കയറി മുകളിലെ മുറിയിലെത്തിയപ്പോള്‍ പാമ്പിനെ കണ്ട് ഉത്ര ഉറക്കെ നിലവിളിച്ചു; നിലവിളി കേട്ടെത്തിയ സൂരജ് പാമ്പിനെ നിഷ്പ്രയാസം കൈയിലെടുത്ത് ചാക്കിലാക്കി രണ്ടാം തവണ പാമ്പ് കടിയേല്‍ക്കുന്ന ദിവസം സൂരജ് വീട്ടിലേക്ക് ഒരു ബാഗ് കൊണ്ടുവന്നിരുന്നു. ഭാര്യവീട്ടില്‍ എത്തിയാല്‍ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുന്നേറ്റത് രാവിലെ ആറു മണിക്കാണ്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാന്‍ ഇടയാക്കി. സ്ത്രീധനമായി നല്‍കിയ 100 പവന്‍ രണ്ട് വര്‍ഷം കൊണ്ട് തന്നെ സൂരജ് വിറ്റു. മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമുണ്ട്. നൂറോളം ചെറുപ്പക്കാരടങ്ങുന്ന ഒരു ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് മുന്‍പാണ് തിരിച്ചറിഞ്ഞത്.
സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ വാഹനലോണുകള്‍ തിരിച്ചുപിടിക്കാന്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകളിലൊരാളാണ് സൂരജെന്ന് നാലു മാസം മുന്‍പാണ് അറിഞ്ഞത്. തന്റെ പൈസ ഉപയോഗിച്ചാണ് ഈ സംഘത്തെ സൂരജ് സംരക്ഷിച്ചിരുന്നത്. മകളുടെയും കുഞ്ഞിന്റെയും ഭാവിയെ കരുതിയാണ് യാതൊരു പരാതിയും പറയാതെ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. എന്നിട്ടും തന്റെ മകള്‍ക്ക് ഈ ഗതി വന്നു. ഒരു കുട്ടി ആയതോടെയാണ് തന്റെ മകളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനായി അയാള്‍ ഈ കടുംകൈ ചെയ്തതെന്ന് വിശ്വസിക്കുന്നു.
മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമായാണു ഉത്രയുടെ വീട്ടില്‍ എത്തിയത്. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്രയെ ആദ്യം പാമ്പുകടിച്ചതും കൊലപാതക ശ്രമമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ വിശകലനങ്ങളിലൂടെ പാമ്പ് മറ്റാരുടേയോ സഹായത്തോടെയാണ് ഉത്രയെ കടിച്ചതെന്ന് വ്യക്തമായതായാണ് സൂചന. ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ചില പാമ്പുപിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. വിഷ പാമ്പുകളെ കുറിച്ച് സൂരജ് ഇന്‍ര്‍നെറ്റില്‍ തിരഞ്ഞതിനും തെളിവുണ്ട്.
ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. ഉറക്കത്തില്‍ യുവതിക്ക് പാമ്പ് കടിയേല്‍ക്കുമ്പോള്‍ തുടക്കത്തില്‍ വേദന അറിഞ്ഞില്ലെങ്കില്‍ പോലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് പിന്നീട് അനുഭവപ്പെടുന്ന വേദന അറിയേണ്ടതാണ്. എന്നാല്‍ മയങ്ങാനുള്ള മരുന്നോ മറ്റോ നല്‍കിയിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകാം. ഈ നിഗമനമാണ് ഉത്രയുടെ മരണത്തില്‍ അസ്വാഭാവികത കൂട്ടുന്നത്.
വിഷബാധ ഏല്‍ക്കുമ്പോള്‍ സാധാരണ കടിച്ച ഭാഗത്തെ വേദനക്ക് പുറമെ വയറു വേദന, ഛര്‍ദി തുടങ്ങിയവയും അനുഭവപ്പെടാം. ശ്വാസമെടുക്കാന്‍ സഹായിക്കുന്ന പേശികള്‍ തളര്‍ന്നു ശ്വാസം മുട്ടിയാണ് മൂര്‍ഖന്‍ കടിച്ചാല്‍ മരണം സംഭവിക്കുന്നത്. ശ്വാസംമുട്ടുന്ന ഒരാള്‍ ഉറക്കം ഉണരാതെ മരിക്കുകയെന്നത് ഒരിക്കലും സംഭവിക്കാത്തതാണ്. അണലി, മൂര്‍ഖന്‍ തുടങ്ങിയ പാമ്പുകള്‍ കടിച്ചാല്‍ ആ ഭാഗത്ത് വേദനയും വീക്കവും ഉണ്ടാകേണ്ടതാണ്. സിനിമകളിലെ പോലെ യുവതിയെ ബന്ധിച്ച് പാമ്പ് കടിയേല്‍പ്പിച്ചതാണെന്ന സംശയമാണ് ഇതെല്ലാം ചര്‍ച്ചയാക്കിയത്.
യുവതിയുടെ ഭര്‍ത്താവ് പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണെന്ന ആരോപണവും ഇതിന് തെളിവായി ഉത്രയുടെ ബന്ധുക്കള്‍ പറഞ്ഞ കാര്യങ്ങളുമാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ പ്രാഥമികമായി കിട്ടയതു കൊണ്ടാണ് സൂരജിനെ കസ്റ്റഡിയില്‍ എടുത്തത്. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. ഇതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.
https://www.facebook.com/Malayalivartha

























