കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാള്... നിരവധി പേര് മുഖ്യമന്ത്രിക്ക് ആശംസയുമായെത്തി...കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകളെന്ന് നടന് മോഹന്ലാല് ഫേസ്ബുക്കില് കുറിച്ചു

എന്തോ.. മലയാളികള്ക്ക് ഇഷ്ടമാണ് ഈ രണ്ടു പേരെയും ഈ കണ്ണൂരുകാരന്റെ കാര്ക്കശ്യവും നിലപാടുകളും പ്രതിപക്ഷം വരെ അറിയാതെ അംഗീകരിച്ചു പോകുന്നു. ലാലേട്ടനാണെങ്കില് ഒരൂ നിമിഷവും ജനങ്ങളെ അത്ഭുത പെടുത്തികൊണ്ടിരിക്കുന്നു
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75ാം പിറന്നാളാണ്. നിരവധി പേരാണ് മുഖ്യമന്ത്രിക്ക് ആശംസയുമായെത്തുന്നത്. നടന് മോഹന്ലാലും മുഖ്യമന്ത്രിക്ക് പിറന്നാള് ആശംസ അറിയിച്ചു. അദ്ദേഹത്തോടൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ച് 'കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്' എന്നാണ് മോഹന്ലാല് ഫേസ്ബുക്കില് കുറിച്ചത്.
കൊവിഡ് പ്രതിരോധത്തിന്റെ കേരളമാതൃക ലോകമാകെ ചര്ച്ച ചെയ്യുമ്പോഴാണ് അതിന്റെ അമരക്കാരന്റെ എഴുപത്തിയഞ്ചാം പിറന്നാള് എത്തുന്നത്. എന്നാല് ആഘോഷങ്ങളൊന്നുമില്ലാതെ മാറി നില്ക്കുകയാണ് അദ്ദേഹം. നാടാകെ വിഷമസ്ഥിതി നേരിടുമ്പോള് ഈ ദിവസവും തനിക്ക് സാധാരണദിവസമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില് കരുതലോടെ, കേരളത്തെ കൈപിടിച്ചുനടത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അല്ലാതെ ആര്ക്കും സാധിക്കില്ല
ലോക്സഭാ തെരഞ്ഞെടുപ്പിലെ വന് തിരിച്ചടിക്ക് തൊട്ടുപിന്നാലെയായിരുന്നു കഴിഞ്ഞ പിറന്നാളെങ്കില്, ഇന്ന് സ്ഥിതിയാകെ മാറി. കോവിഡ് കാലത്തെ മികവാര്ന്ന പ്രവര്ത്തനങ്ങളുടെ പേരില് ലോകമാധ്യമങ്ങള് വരെ പ്രശംസകൊണ്ടുമൂടുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ മറ്റൊരുപിറന്നാള് കടന്നുവരുന്നത്.
നേരത്തെ മാര്ച്ച് 21നായിരുന്നു പിറന്നാളെന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാല് മെയ് 25ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുന്നതിന് മുന്പാണ് ആ സസ്പെന്സ് മുഖ്യമന്ത്രി പുറത്തുവിട്ടത്. തന്റെ ജന്മദിനം മെയ് 24ന് എന്ന്.
15 വര്ഷം തുടര്ച്ചയായി പാര്ട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാര്ക്കശ്യത്തിന് ഇപ്പോഴും തെല്ലും കുറവില്ല. എന്നാല് സൗമ്യനാവേണ്ട ഘട്ടങ്ങളില് അതും തനിക്ക് വഴങ്ങുമെന്ന് പലഘട്ടത്തിലും മുഖ്യമന്ത്രി തെളിയിച്ചു. വിമര്ശനങ്ങള്ക്ക് കൂരമ്പുതറയ്ക്കുംപോലെ മറുപടി പറയുന്ന പിണറായി വിജയന് ഇപ്പോഴും മാറ്റമൊന്നുമില്ല. എന്നാല്, താനിരിക്കുന്നത് പഴയ കസേരയിലല്ല എന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ബിജെപി നേതാക്കളും ഉള്പ്പെടെയുള്ള വിമര്ശകരെ ഇടയ്ക്കിടെ ഓര്മപ്പെടുത്താറുമുണ്ട് ഇപ്പോള്.
നാല് വര്ഷം മുന്പ്, കൃത്യമായി പറഞ്ഞാല് മുഖ്യമന്ത്രിസ്ഥാനമേല്ക്കുന്നതിന്റെ തലേന്നാള് എകെജി സെന്ററില് മധുരം വിളമ്പി പിണറായി വിജയന് തന്റെ പിറന്നാളിനെ കുറിച്ച് പറയുമ്പോള് പലരും അല്ഭുതപ്പെട്ടു. 15 വര്ഷത്തിലേറെ സംസ്ഥാനസെക്രട്ടറി പദത്തിലിരുന്ന കര്ക്കശക്കാരനായ പിണറായി വിജയന്റെ പുതിയൊരു മുഖമാണ് അന്ന് കണ്ടത്.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നത് കൊണ്ട് പിന്നീടുള്ള ജന്മദിനങ്ങളൊക്കെ വാര്ത്തയായി. ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്വിക്കിടെയായിരുന്നു കഴിഞ്ഞ വര്ഷത്തെ ജന്മദിനം. ലോകമാകെ മരണം പെയ്തിറങ്ങുന്ന കൊവിഡ് കാലത്ത് പിണറായി വിജയന് ഇന്നൊരു ബ്രാന്റ് നെയിമാണ്. രാജ്യത്ത് മാത്രമല്ല രാജ്യത്തിന് പുറത്തും കേരളത്തിലെ കമ്മ്യൂണിസ്റ്റ് തുരുത്ത് ചര്ച്ചയാകുമ്പോഴാണ് പിണറായിയുടെ ജന്മദിനം.
തെല്ലുപോലും വിട്ടുവീഴചയില്ലാത്ത കമ്മ്യൂണിസ്റ്റില് നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി മാറാന് കഴിഞ്ഞതാണ് ഇക്കാലയളവില് പിണറായി വിജയന്റെ ഏറ്റവും വലിയ വിജയം. ആര്ത്തലച്ച് വന്ന മഹാപ്രളയങ്ങള്ക്ക് മുന്നിലും, പടര്ന്ന് കയറാന് വന്ന മരണവൈറസിന് മുന്നിലും പിണറായി അടിയുറച്ച് നിന്നു. ഈ ചെറുത്ത് നില്പിന് കിട്ടിയ വലിയ പിന്തുണക്ക് 75 ന്റെ അനുഭവക്കരുത്ത് കൂടിയാകുമ്പോള് പിണറായി വിജയനെന്ന കേന്ദ്രബിന്ദുവിലേക്ക് കേരളരാഷ്ട്രീയം ചേര്ന്ന് നില്ക്കുന്നതാണ് കാണുന്നത്.
കോവിഡ് കാലത്തെ വാര്ത്താസമ്മേളനങ്ങള് പിണറായി വിജയന് എന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനമനസ്സുകളിലേക്ക് കൂടുതല് അടുപ്പിച്ചുവെന്ന് എതിരാളികള് പോലും സമ്മതിക്കും. നാള്ക്കുനാള് വര്ധിച്ചുവരുന്ന ജനപ്രീതിക്ക് വാര്ത്താസമ്മേളന സമയത്തെ വാര്ത്താചാനലുകളുടെ റേറ്റിംഗ് തന്നെ തെളിവായി കാട്ടുകയാണ് ഒപ്പമുള്ളവര്. കേരളത്തിനും രാജ്യത്തിനും പുറത്തുനിന്നും ഒട്ടേറെ പേര് മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി എത്തുന്നു. ഈ ഘട്ടത്തിലാണ് പ്രതിച്ഛായ വര്ധനവിന് പിആര് ഏജന്സിയെ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ വിമര്ശനം ഉയര്ന്നത്. 'തന്നെ ഈ നാടിന് അറിയാല്ലോ'- കഴിഞ്ഞദിവസം മുഖ്യമന്ത്രി ആരോപണങ്ങള്ക്ക് മറുപടി നല്കിയത് ഇങ്ങനെ.
"
https://www.facebook.com/Malayalivartha

























