Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കര്‍ശനമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും പത്രസമ്മേളനങ്ങളില്‍ പോലും മാസ്‌ക്ക് ധരിച്ച് എത്തുകയും ചെയ്യുമ്പോള്‍ തനിക്കിതൊന്നും ബാധകമല്ലന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...

24 MAY 2020 01:59 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡോണ്‍ സമയത്ത് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാവുന്ന ഒരു നിയമയായി മാറിക്കഴിഞ്ഞു പല നിബന്ധനകളും എന്നാലും മന്ത്രി മാര്‍ തന്നെ അത് തെറ്റിക്കുന്നത് ശരി അല്ലല്ലോ അത്തരത്തില്‍ അനാവശ്യ നടപടികളിലൂടെ സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചില രീതികളെ കുറിച്ച് ചുണ്ടിക്കാണിക്കുകയാണിവിടെ.

ലോക്കഡൗണ്‍ തുടങ്ങിയ സമയത്ത് കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 27 തിയതി സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തതിന് അധ്യാപകരെ വിമര്‍ശിക്കാന്‍ സ്‌കൂളില്‍ ആള്‍കൂട്ട പരിപാടി നടത്തിയ കടകംപള്ളിയുടെ നടപടി വിവാദമായിരുന്നു. നൈസ് ആയിട്ടാണ് അന്ന് അദ്ദേഹം ഊരിയത് കേസ് എടുക്കേണ്ട കേസായിരിന്നിട്ടും അത് ചെയ്യാതിരുന്നതിന് മുഖ്യമന്ത്രി ഏറെ പഴിയും കേട്ടു. പ്രതിപക്ഷ കക്ഷി നേതാക്കള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോള്‍ നടപടി എടുക്കുന്നതിന് കടകംപളളിയുടെ നടപടി വിലങ്ങായി.

ഇപ്പോഴിതാ കര്‍ശനമായി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും പത്രസമ്മേളനങ്ങളില്‍ പോലും മാസ്‌ക്ക് ധരിച്ച് എത്തുകയും ചെയ്യുമ്പോള്‍ തനിക്കിതൊന്നും ബാധകമല്ലന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രന്‍. അവസാനം സെക്രട്ടറിയേറ്റിലെ തന്റെ ഓഫീസിനുള്ളില്‍ പരസ്യമായി ലോക്ഡൗണ്‍ പ്രോട്ടോകോള്‍ ലംഘിച്ചിരിക്കുകയാണ് മന്ത്രി.കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഭാരവാഹികളില്‍ നിന്ന് ചെക്ക് സ്വീകരിക്കുന്ന മന്ത്രി മാസ്‌ക്ക് ധരിച്ചിട്ടില്ല. പത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. അതില്‍ ഒരാള്‍ക്ക് മാത്രമാണ് മാസ്‌ക് . അതും വായും മൂക്കും മൂടാതെ താടിയില്‍ ധരിച്ചിരിക്കുന്നു. മാത്രമല്ല മന്ത്രിയോടൊപ്പം നില്‍ക്കുന്നതിന്റെ ചിത്രം വരാനായി സാമൂഹ്യ അകലം പാലിക്കാതെ ഒട്ടിയൊട്ടിയാണ് എ്ല്ലാവരും നില്‍ക്കുന്നത്.


താന്‍ പറയുന്നതിന് കടകവിരുദ്ധമായി കടകംപള്ളി തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയേയും പ്രകോപിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയിലും കടകംപള്ളിക്കെതിരെ ഗുരുതരമായ ആരോപണം ഉണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടായതിന്റെ പേരില്‍ മേയറും മന്ത്രിയും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പരസ്യമായി പറഞ്ഞത് പാര്‍ട്ടിയെ പ്രതികൂട്ടിലാക്കിയിരുന്നു. അരുവിക്കര ഡാം തുറന്നതാണ് വെള്ളപ്പൊക്കത്തിനു കാരണം എന്നു മേയര്‍ പറഞ്ഞപ്പോള്‍ അതല്ലന്നായിരുന്നു മന്ത്രിയുടെ നിലപാട്.

പലതവണ താക്കീത് നല്‍കിയിട്ടും അനുസരിക്കാത്ത കടകംപളളിക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കൊറോണ പ്രതിസന്ധി അയയുമ്പോള്‍ മന്ത്രിസ്ഥാനം രാജി വെയ്ക്കേണ്ടി വന്നാലും അ്ത്ഭുതപ്പെടാനില്ല.

മന്ത്രിയായി അധികാരമേറ്റ സമയം മുതല്‍ കടകംപള്ളി ചെയ്ത കാര്യങ്ങള്‍ വാവാദമായി.വൈദ്യുതി മന്ത്രിപ്പണി കിട്ടിയ ഉടന്‍ അതിരപ്പിള്ളി, ചീമേനി പദ്ധതികള്‍ നടപ്പിലാക്കുമെന്നായിരുന്നു പ്രസ്താവന. ഇടതുമുന്നണിപോലും ചര്‍ച്ചചെയ്യാത്ത വിവാദവിഷയത്തില്‍ മന്ത്രിയുടെ തീരുമാനം. അതിന് കാനം ഉള്‍പ്പെടെ സിപിഐക്കാര്‍ ചുട്ടമറുപടി കൊടുത്തു.

ദേവസ്വം മന്ത്രി എന്ന നിലയില്‍ പ്രഖ്യാപിച്ച ആദ്യവിടുവായത്തത്തിന് പാര്‍ട്ടിയില്‍ കൈയടി കിട്ടി. ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നു എന്നായിരുന്നു അത്. എന്നാല്‍ അതിന്റെ പേരില്‍ ആര്‍എസ്എസ്സുകാര്‍ക്കെതിരെ പെറ്റിക്കേസുപോലും എടുക്കാന്‍ കഴിയാത്തത് നാണക്കേടായി. ശങ്കരാചാര്യരുടെ കസേര ചുമന്നു മാറ്റിയും സ്വയം അപഹാസ്യനായി.

മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ യാത്രചെയ്തതില്‍ സുരക്ഷാവീഴ്ച ഉണ്ടെന്ന ഫേസ് ബുക്ക് പോസ്റ്റായിരുന്നു അടുത്തത്. ആ വിവാദം സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കി. മെട്രോ ഉദ്ഘാടന ചടങ്ങിന്റെ ശോഭ കെടുത്തിയതും ബിജെപിക്കും കുമ്മനത്തിനും വലിയ ശ്രദ്ധ കിട്ടിയതും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. അനാവശ്യ പ്രസ്താവനകള്‍ ഇറക്കി സര്‍ക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് പിണറായിക്ക് താക്കീത് ചെയ്യേണ്ടി വന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നിലവിട്ടുള്ള വഴക്കുകളുണ്ടാക്കി ഇടയ്ക്കിടെ അല്‍പത്തരം കാണിച്ചു കൊണ്ടിരുന്നു.

ചൈനാ സന്ദര്‍ശന വിവാദമായിരുന്നു മറ്റൊന്ന്. ചൈനീസ് സന്ദര്‍ശനത്തിന് തനിക്ക് കേന്ദ്രസര്‍ക്കാര്‍ വിസ നിഷേധിച്ചു എന്നതായിരുന്നു പരാതി. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാന്‍ സംസ്ഥാന ടൂറിസം മന്ത്രി, ഖജനാവിലെ പണം ചെലവിട്ട് ചൈനാ പര്യടനം നടത്തേണ്ടതുണ്ടോ എന്ന വിദേശ മന്ത്രാലയത്തിന്റെ സംശയത്തിന് മറുപടി നല്‍കിയില്ല. പകരം വിസാ നിഷേധമാക്കി.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോടുള്ള കടകംപള്ളിയുടെ വ്യക്തിവിരോധമായിരുന്നു പുതിയ ദേവസ്വം ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചതോടെ കടകംപള്ളി ഒരിക്കല്‍ക്കൂടി ഇളിഭ്യനായി.

ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന് സി.പി.എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ അവതരിപ്പിച്ചു. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും മന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് അകത്തും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മന്ത്രിയെന്ന നിലയില്‍ ക്ഷേത്രത്തില്‍ പോയതില്‍ തെറ്റില്ല. എന്നാല്‍ വഴിപാട് അടക്കമുള്ള കാര്യങ്ങളില്‍ കുറച്ച് കൂടി ജാഗ്രത കാണിക്കാമായിരുന്നെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു.അഷ്ടമി രോഹിണി ദിനത്തില്‍ കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുതിരുന്നു. മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് സി.പി.എമ്മില്‍ അതൃപ്തി പുകഞ്ഞത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (12 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (12 hours ago)

Malayali Vartha Recommends