വിരണ്ടോടിയ പോത്ത് ഒരാളെ തട്ടിവീഴ്ത്തി, ഒരാളെ കുത്തിവീഴ്ത്തി

മലപ്പൂര്‍ ജില്ലയിലെ താനൂരിനടുത്ത് മീനടത്തൂരില്‍ അറവിനു കൊണ്ടുവന്ന പോത്ത് പാഞ്ഞോടി.
തിരൂര്‍ഭാഗത്തുനിന്ന് റെയില്‍പാത കടന്നു കുതിച്ചു പാഞ്ഞതോടെ ഗ്രാമം പരിഭ്രാന്തിയിലായി. ഒരാളെ തട്ടിവീഴ്ത്തി നിലത്തിട്ടു കശക്കിയെങ്കിലും അയാള്‍ ഒരുവിധം തെന്നിമാറി രക്ഷപ്പെട്ടു.
ഓട്ടത്തിനിടെ ചുരം ബെഡ് വര്‍ക്‌സിലെ വെള്ളക്കാട്ടില്‍ മുഹമ്മദ്കുട്ടി എന്നയാളെ കുത്തിവീഴ്ത്തി.
ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൊരാള്‍ക്കും പരുക്കേറ്റു.
ഓട്ടത്തില്‍ എം.വിനോദ് എന്നയാളിന്റെ വീട്ടില്‍ കടന്നുകൂടിയ പോത്ത് സിറ്റിങ് റൂമില്‍ കയറി ഏറെ നേരം തല പുറത്തേക്കിട്ടു ചുറ്റുമുണ്ടായിരുന്നവരെ നോക്കിനിന്നു.വീട്ടിലുണ്ടായിരുന്ന 3 കുട്ടികള്‍ രക്ഷപ്പെട്ടു.
താനൂര്‍ പൊലീസ്, തിരൂര്‍ അഗ്‌നിരക്ഷാസേനാ വിഭാഗം എന്നിവര്‍ക്കൊപ്പം യുവാക്കളും ചേര്‍ന്നു. കോരങ്കാവില്‍നിന്നു മറ്റൊരു പോത്തിനെ കൊണ്ടുവന്ന് അനുനയത്തില്‍ കീഴ്‌പ്പെടുത്തിയതോടെയാണ് നാടിനു ശ്വാസം വീണത്.
https://www.facebook.com/Malayalivartha

























