നിര്ത്തിയിട്ടിരുന്ന സ്പെഷ്യല് ട്രെയിനില് നിന്ന് ഇറങ്ങിയോടി ഓട്ടോയില് രക്ഷപ്പെട്ട 4 പേര്ക്കെതിരെ കേസ്

മഹാരാഷ്ട്രയില് നിന്നെത്തിയ സ്പെഷല് ട്രെയിന് സിഗ്നല് കിട്ടാത്തതിനെ തുടര്ന്നു കാസര്കോട് ഉപ്പളയില് നിര്ത്തിയിട്ടിരിക്കവേ അതില് നിന്നും ഇറങ്ങിയോടിയ 4 പേര്ക്കെതിരെ പൊലീസ് കേസെടുത്തു.
മഹാരാഷ്ട്രയില് നിന്നുള്ള യാത്രക്കാരുമായി ഇന്നലെ ഉച്ചയ്ക്കെത്തിയ ട്രെയിനിലാണ് സംഭവം. സിഗ്നല് കിട്ടാത്തതിനാലാണ് ഉപ്പളയില് നിര്ത്തിയിട്ടത്. ഇതിനിടെയാണ് 4 പേര് ഓടി ഓട്ടോയില് കയറി രക്ഷപ്പെട്ടത്.
ഇതു കണ്ട ഒരാള് വിവരം പൊലീസില് അറിയിക്കുകയായിരുന്നു. കാസര്കോട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തിനിടെ കുമ്പളയില് നിന്നു ഇവരെ കണ്ടെത്തി സര്ക്കാര് ക്വാറന്റീനിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























