ക്വാറന്റൈന് പാലിച്ചില്ലെങ്കില് സ്ഥിതി ഗുരുതരം; സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല് ആളുകള് എത്തുന്നതിനാല് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല് ആളുകള് എത്തുന്നതിനാല് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കൂടുതല് പോസിറ്റീവ് കേസുകള് ഉണ്ടാകുമെന്നത് പ്രതീക്ഷിച്ചതാണ്. അതനുസരിച്ച് മുന്നൊരുക്കം നടത്തിയിട്ടുണ്ട്. ക്വാറന്റൈന് പാലിച്ചില്ലെങ്കില് സ്ഥിതി ഗുരുതരമാകുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വരുന്നവരില് നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് കേരളം ലക്ഷ്യമിടുന്നത്. റിവേഴ്സ് ക്വാറന്റൈന് അടക്കം കൃത്യമായി പാലിക്കണം. മരണനിരക്ക് കൂടാതെ നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്. ഏറ്റവും പ്രായോഗികം ഹോം ക്വാറന്റൈന് കൃത്യമായി നടത്തുക എന്നതാണ്. കേരളം പിന്തുടരുന്നത് ശ്രമകരമായ ദൗത്യമാണെന്നും കെ.കെ.ശൈലജ പറഞ്ഞു.
കേരളം മുന്കൂട്ടി കണ്ടാണ് എല്ലാം ആസുത്രണം ചെയ്തത്. മരണനിരക്ക് കൂടില്ലെന്ന് ആത്മവിശ്വാസമുണ്ട്. ക്വാറന്റൈനില് കഴിയുന്നവര് ഒരു കാരണവശാലും നിര്ദേശങ്ങള് ലംഘിക്കരുത്. കൂടുതല് ആളുകളിലേക്ക് രോഗം പടര്ന്നാല് നിയന്ത്രിക്കാന് ബുദ്ധിമുട്ടാകും. സര്ക്കാര് കേന്ദ്രങ്ങളിലെ ക്വാറന്റൈന് ഏഴു ദിവസമാക്കിയ കേന്ദ്ര തീരുമാനം സ്വാഗതാര്ഹമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നടത്തിയ മുന്നൊരുക്കങ്ങളില് വിശ്വാസമുണ്ട്. രണ്ടാമത്തെ ഘട്ടത്തെക്കാള് രോഗികള് കൂടും. നല്ല ജാഗ്രതയിലാണ് കാര്യങ്ങള് ചെയ്യുന്നത്. നല്ല പരിഗണനയോടെയാണ് ആരോഗ്യപ്രവര്ത്തകര് എല്ലാവരെയും ചികിത്സിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
https://www.facebook.com/Malayalivartha

























