കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില് വിചിത്രമായ കൊലപാതകം; ഉത്തരയെ കൊത്താന് ഫണം വിടര്ത്തി മൂര്ഖന് ആഞ്ഞ് കൊത്തുമ്ബോഴെല്ലാം സൂരജ് മുറിയ്ക്കുള്ളിലുണ്ടായിരുന്നു; 90 ദിവസത്തിനകം കുറ്റപത്രം സമര്പ്പിക്കും

കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസില് ഭര്ത്താവ് സൂരജും ഇയാളുടെ സുഹൃത്ത് പാമ്ബ് സുരേഷും അറസ്റ്റില്. വിചിത്രമായ കൊലപാതകമാണെന്നും സാമ്ബത്തിക കാരണങ്ങളാണ് കൊലക്ക് കാരണമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് ഇരുവരും പ്രതികളാണെന്നു തെളിഞ്ഞത്.
കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തില് വിചിത്രമായ കൊലപാതക ശൈലിയിലുള്ള ഇതുപോലൊരു കേസ് അപൂര്വാണെന്ന് റൂറല് എസ്.പി ഹരിശങ്കര് പറഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമര്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തില്നിന്നു പാമ്ബിനെ വാങ്ങിയത്.
സൂരജും പാമ്ബ് പിടിത്തക്കാരന് സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്. ഉത്രയുടെ ഭര്ത്താവ് സൂരജ് പതിനായിരം രൂപ നല്കി കല്ലുവാതുക്കല് സ്വദേശി സുരേഷില് നിന്നാണ് പാമ്ബിനെ വാങ്ങിയത്. ഇയാളുമായി സൂരജ് നിരന്തരം സമ്ബര്ക്കം പുലര്ത്തിയിരുന്നു. സൂരജ് ഫെബ്രുവരി 26ന് പാമ്ബ് പിടിത്തക്കാരനായ സുരേഷില് നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്ന്നാണ് കരിമൂര്ഖനെ വാങ്ങിയത്.
ഉത്തരയെ കൊത്താന് ഫണം വിടര്ത്തി മൂര്ഖന് ആഞ്ഞ് കൊത്തുമ്ബോഴെല്ലാം സൂരജ് മുറിയ്ക്കുള്ളിലുണ്ടായിരുന്നു. പാമ്ബിനെ കുപ്പിയിലാക്കി പുറത്തേക്ക് എറിയാമെന്നായിരുന്നു കണക്കുകൂട്ടല്. എന്നാല് പാമ്ബ് സൂരജിന് നേരെ തിരിഞ്ഞു. തുടര്ന്ന് ഭിതിയിലായ സൂരജ് ഉറങ്ങാതെ കട്ടിലില് നേരം കഴിച്ചുകൂട്ടി. സാധാരണ എട്ട് മണിയ്ക്ക് ഉണരുന്ന സൂരജ് സംഭവ ദിവസം ആറ് മണിയോടെ ഉത്തരയുടെ ബന്ധുക്കളെ വിളിച്ച് ഉത്തരയെ പാമ്ബ് കടിച്ച വിവരം അറിയിക്കുകയും മുറിയില് നിന്നും മൂര്ഖനെ തല്ലിക്കൊല്ലുകയും ചെയ്തു.
അഞ്ചല് പൊലീസ് അന്ന് മൊഴിയെടുത്തപ്പോഴും ഉത്തരയുടെ ബന്ധുക്കള് നേരിയ സംശയങ്ങള് പറഞ്ഞിരുന്നു. എന്നാല് പൊലീസ് അത് ഗൗരവത്തിലെടുത്തില്ല. ഉത്തരയുടെ മാതാപിതാക്കള് റൂറല് എസ്.പി ഹരിശങ്കറിനെ നേരില്ക്കണ്ട് പരാതി ബോധിപ്പിച്ചപ്പോഴാണ് കേട്ടുകേള്വിയില്ലാത്ത കൊലപാതകം തെളിഞ്ഞത്. ഇന്നലെ വൈകിട്ടോടെ സൂരജ് മൊബൈല് ഫോണ് സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. എന്നാല് വീടിന് ഇരുന്നൂറ് മീറ്റര് ചുറ്റളവില് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നതിനാല് അധികം വൈകാതെ കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha

























