കേരളത്തിലേക്ക് പത്ത് സര്വീസുകള്; മൂന്നാം ഘട്ട വിമാന സര്വീസുകള്ക്ക് മെയ് 26ന് ആരംഭിക്കും

ഗള്ഫില് കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് മടക്കിയെത്തിക്കുന്നതിനായുള്ള മൂന്നാം ഘട്ട വിമാന സര്വീസുകള്ക്ക് മെയ് 26ന് ആരംഭിക്കും. മൂന്നാം ഘട്ടത്തില് ഒമാനില് നിന്ന് കേരളത്തിലേക്ക് പത്ത് സര്വീസുകളാണ് ഉണ്ടാവുക. ഇതില് മൂന്നെണ്ണം സലാലയില് നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കായി ഒമാനില് നിന്ന് അഞ്ച് സര്വീസുകളും ഉണ്ടാകും.
മസ്കത്തില് നിന്ന് കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും രണ്ട് വിമാനങ്ങള് വീതവും കണ്ണൂരിന് ഒരു വിമാനവുമാണ് ഉള്ളത്. സലാലയില് നിന്നുള്ള മൂന്ന് സര്വീസുകളും കണ്ണൂരിനാണ്. ജയ്പൂര്, അഹമ്മദാബാദ്, ശ്രീനഗര്, ഭുവനേശ്വര്, ചെന്നൈ എന്നിവിടങ്ങളിലേക്കും മസ്കത്തില് നിന്ന് വിമാനങ്ങള് ഉണ്ടാകും. മെയ് 28നാണ് ഒമാനില് നിന്നുള്ള സര്വീസുകള് തുടങ്ങുക. കോഴിക്കോടിനുള്ള ആദ്യ വിമാനം മസ്കത്തില് നിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടും. സലാല കണ്ണൂര് വിമാനവും അന്നുണ്ട്. ഇത് വൈകുന്നേരം 3.10നാണ് പുറപ്പെടുക. 29ന് കൊച്ചിക്കാണ് അടുത്ത വിമാനം. ഇത് വൈകുന്നേരം 3.45ന് മസ്കത്തില് നിന്ന് പുറപ്പെടും. മെയ് 30നുള്ള തിരുവനന്തപുരം സര്വീസ് വൈകുന്നേരം 3.40നാകും മസ്കത്തില് നിന്ന് പുറപ്പെടുക. മെയ് 31നുള്ള കണ്ണൂര് വിമാനം സലാലയില് നിന്ന് വൈകുന്നേരം 3.10ന് പുറപ്പെടും. ജൂണ് ഒന്നിന് മസ്കത്തില് നിന്ന് കോഴിക്കോടിനും സലാലയില് നിന്ന് കണ്ണൂരിനും വിമാനങ്ങളുണ്ട്. യഥാക്രമം ഉച്ചക്ക് രണ്ടിനും വൈകുന്നേരം 3.10നുമാണ് ഇൗ വിമാനങ്ങള് പുറപ്പെടുക. അടുത്ത വിമാനം ജൂണ് മൂന്നിന് മസ്കത്തില് കണ്ണൂരിനാണുള്ളത്. ഇത് വൈകുന്നേരം 4.15ന് മസ്കത്തില് നിന്ന് പുറപ്പെടും. അവസാന ദിനമായ ജൂണ് നാലിന് മസ്കത്ത്-തിരുവനന്തപുരം വിമാനം വൈകുന്നേരം 3.40നും മസ്കത്ത്-കൊച്ചി വിമാനം വൈകുന്നേരം 3.45നും പുറപ്പെടും.
ഗര്ഭിണികള്, അടിയന്തിര ചികിത്സ ആവശ്യമുള്ളവര്, ജോലി നഷ്ടപ്പെട്ടവര്, മുതിര്ന്ന പൗരന്മാര് എന്നിവര്ക്കായിരിക്കും മുന്ഗണന. നേരത്തേ രജിസ്റ്റര് ചെയ്തവരുടെ പട്ടികയില് നിന്നാണ് എംബസി യാത്രക്കാരുടെ മുന്ഗണനാ പട്ടിക തയാറാക്കുക. ഇവരെ ടെലിഫോണ്/ഇമെയില് മുഖേന ബന്ധപ്പെട്ട് വിവരമറിയിക്കും. ഇൗ പട്ടിക എയര്ഇന്ത്യ ഒാഫീസിന് കൈമാറുമെന്നും ടിക്കറ്റ് ബുക്കിങ്ങിനായി ഇവരെ എയര്ഇന്ത്യ ഒാഫീസില് നിന്ന് ബന്ധപ്പെടുമെന്നും ഇന്ത്യന് എംബസി അറിയിച്ചു.
https://www.facebook.com/Malayalivartha

























