തിരുവനന്തപുരത്ത് 12 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി

തലസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്ക്ക്. ഇതോടെ തിരുവനന്തപുരത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 24 ആയി. രോഗം സ്ഥിരീകരിച്ചവരില് 3 പേര് വിദേശത്തു നിന്നും 8 പേര് മറ്റുസംസ്ഥാനങ്ങളില് നിന്നും വന്നവരാണ്. തിരുവനന്തപുരത്ത് നാവായിക്കുളം സ്വദേശിയും വര്ക്കല സ്വദേശിയും ഒമാനില് നിന്നും എത്തിയതാണ്. ആനയറ സ്വദേശി യുഎയില് നിന്നുമാണ് എത്തിയത്. മറ്റ് സംസ്ഥാനങ്ങളില് നിന്നും എത്തിയത് കുരുതംകോട് സ്വദേശി ഡല്ഹിയില് നിന്നും ട്രെയിനിലും , മടവൂര് പഞ്ചായത്തിലുള്ള 4 പേര് ബോംബെയില് നിന്നും ട്രാവലറിലും, രണ്ട് പേര് കാറിലുമാണ് എത്തിയത്. ഒരാള്ക്ക് സമ്പര്ക്കത്തിലൂടെയുമാണ്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 53 പേര്ക്കാണ്. തിരുവനന്തപുരത്തിനൊപ്പം കണ്ണൂര് ജില്ലകളില് നിന്നുള്ള 12 പേര്ക്കും മലപ്പുറം, കാസര്ഗോഡ് ജില്ലകളില് നിന്നുള്ള 5 പേര്ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില് നിന്നുള്ള 4 പേര്ക്ക് വീതവും കൊല്ലം ജില്ലയില് നിന്നുള്ള 3 പേര്ക്കും പത്തനതിട്ട ജില്ലയില് നിന്നുള്ള 2 പേര്ക്കും കോഴിക്കോട് ജില്ലയില് നിന്നുള്ള ഒരാള്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























