വര്ഗീയ ശക്തികള്ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; ഇത് നാട്ടിൽ സംഭവിക്കാൻ പാടില്ലായിരുന്നു ; സിനിമാ സെറ്റ് പൊളിച്ച സംഭവത്തിൽ രോക്ഷം പൂണ്ട് മുഖ്യമന്ത്രി

കാലടിയിലെ സിനിമാ സെറ്റ് പൊളിച്ച സംഭവത്തിൽ രോക്ഷം പൂണ്ട് മുഖ്യമന്ത്രി. നാട്ടില് നടക്കാൻ പാടില്ലാത്തതായിരുന്നു ഈ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. വര്ഗീയ ശക്തികള്ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന കാര്യം അവര് ഓര്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷങ്ങള് മുടക്കി നിര്മ്മിച്ച സെറ്റ് പൊളിച്ചവര്ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.
അടുത്ത കാലത്ത് സിനിമാ രംഗത്ത് വര്ഗീയ വിദ്വേഷം അഴിച്ചുവിടുന്ന സംഭവങ്ങളുണ്ടായി . ഒരു വിഭാഗം ആളുകളാണ് ഇത്തരം പ്രവര്ത്തികളിലേര്പ്പെടുന്നത്. അതിനെതിരെയുള്ള പൊതുവികാരമാണ് എപ്പോഴും ഉയര്ന്നുവന്നിട്ടുള്ളത്. ലക്ഷങ്ങള് മുടക്കിയ സെറ്റാണ് ബജ്രംഗ് ദള് പൊളിച്ചത്. സിനിമാ സെറ്റ് മതവികാരം വ്യണപ്പെടുത്തുന്നു എന്ന ആരോപണമാണ് അവർ ഉന്നയിക്കുന്നത് . ഇന്നലെ ഏത് മതവികാരമാണ് വ്യണപ്പെടുന്നതെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി. കാലടി മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സിനിമാ സെറ്റായിരുന്നു ബജ്രംഗ് ദള് പ്രവർത്തകർ പൊളിച്ചു മാറ്റിയത്. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമക്കായി നിർമ്മിച്ച സെറ്റായിരുന്നു ഇത്. ഇന്നലെ വൈകിട്ടായിരുന്നു ഈ സംഭവം അരങ്ങേറിയത്. കൊലപാതക കേസിലെ പ്രതി കൂടിയായ കാര രതീഷ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഈ സംഭവം.
https://www.facebook.com/Malayalivartha


























