ആയിരങ്ങളുടെ 'നിധി'യുമായി കിണറിനുള്ളില് ലോക്കര് കണ്ടെത്തി!

തൃശ്ശൂര് കുന്നംകുളം പെലക്കാട്ടു പയ്യൂരില് പൊറത്തൂര് തോമസിന്റെ ഒഴിഞ്ഞ പറമ്പിലെ കിണര് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്ക്ക് കിട്ടിയത് പണം സൂക്ഷിക്കാന് ഉപയോഗിക്കുന്ന ലോക്കര്.
പൊലീസിന്റെ സാന്നിധ്യത്തില് ലോക്കര് പൊളിച്ചുനോക്കിയപ്പോള് കണ്ടത് നിരോധിച്ച 1000 രൂപ നോട്ടുകളുടെ അവശിഷ്ടം.
കയര്കെട്ടി വലിച്ചാണ് പുറത്തെടുത്തത്. ഒട്ടേറെ റബര്ബാന്ഡുകള് ദ്രവിക്കാതെ ശേഷിച്ചിരുന്നു. 4 വര്ഷത്തിനു ശേഷമാണ് കിണര് വൃത്തിയാക്കുന്നതെന്ന് ഉടമ പൊലീസിനോടു പറഞ്ഞു.
നോട്ടു നിരോധനത്തിനു പിന്നാലെ കള്ളപ്പണക്കാര് കിണറ്റില് ഉപേക്ഷിച്ചതാകാമെന്നു സൂചനയുണ്ട്. മോഷ്ടാക്കള് ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും പൊലീസ് തള്ളുന്നില്ല.
https://www.facebook.com/Malayalivartha


























