ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്നതും നിലവില്‍ ഓടുന്നതിമായ ആറു ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പാലക്കാട് ഡിവിഷനില്‍ നാലു കേന്ദ്രങ്ങളില്‍ കൂടി റിസര്‍വേഷന്‍ തുടങ്ങി
നിലവില്‍ ഓടുന്നതും ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്നതുമായ ആറു ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പാലക്കാട് ഡിവിഷനില്‍ നാലു കേന്ദ്രങ്ങളില്‍കൂടി റിസര്‍വേഷന്‍ തുടങ്ങി. പാലക്കാട് ജങ്ഷന്, തിരൂര്‍, കണ്ണൂര്‍, കാസര്‍ക്കോട് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയത്. കോഴിക്കോട്, മംഗളൂരു ജങ്ഷന് എന്നിവിടങ്ങളില്‍ നേരത്തെ തന്നെ റിസര്‍വേഷന്‍ തുടങ്ങിയിരുന്നു.
മുംബൈ, ഡല്‍ഹി നഗരങ്ങളിലേക്കുള്ള നേത്രാവതി, മംഗള, തുരന്തോ, രാജധാനി വണ്ടികള്‍ക്കും കേരളത്തിനകത്ത് ഓടുന്ന രണ്ട് ജനശതാബ്ദികള്ക്കുമാണ് ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ സൗകര്യം . രാജധാനിമാത്രമാണ് ഇപ്പോള്‍ ഓടിക്കുന്നത്.
മറ്റു അഞ്ച് ട്രെയിനുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും. കേരളത്തില്‍നിന്നുള്ള ട്രെയിനുകളെല്ലാം കൊങ്കണ്‍ വഴിയാണ്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് റിസര്‍വേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇവിടെ റീഫണ്ട് ലഭ്യമാവില്ല. കേരളത്തില്‍നിന്നുള്ള രാജധാനിയടക്കം ഇപ്പോള്‍ രാജ്യമാകെ 30 ട്രെയിനുകളാണ് ഓടുന്നത്. ജൂണ്‍ ഒന്നുമുതല്‍ 100 ട്രെയിനുകള്‍ കൂടി ഓടിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha