വന്ദേ ഭാരത് മിഷൻ മൂന്നാം ഘട്ടം ഇന്ന് മുതൽ; കേരളത്തിലേക്ക് 56 വിമാനങ്ങൾ, ഇതിനുപുറമെ മറ്റ് സംസ്ഥാനങ്ങളിലേക്ക് 13 വിമാനങ്ങള്കൂടി യു.എ.ഇയില്നിന്ന് സര്വിസ് നടത്തും

വിദേശത്ത് നിന്ന് പ്രവാസികളെ കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്ന വന്ദേ ഭാരത് മിഷെന്റ മൂന്നാം ഘട്ടം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ഇതിലൂടെ യു.എ.ഇയില്നിന്ന് കേരളത്തിലേക്ക് 56 വിമാനങ്ങള് സേവിസ് നടത്തും. ചൊവ്വാഴ്ച അതായത് ഇന്ന് മുതല് ജൂണ് നാലു വരെയുള്ള ഘട്ടത്തിലാണ് ഇത്രയും വിമാനങ്ങള് സര്വിസ് നടത്തുന്നത്.
അതോടൊപ്പം തന്നെ കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്ക് 13 വിമാനങ്ങള് കൂടി യു.എ.ഇയില്നിന്ന് പറക്കുന്നതായിരിക്കും. തുടർന്ന് മറ്റ് ഗള്ഫ് രാജ്യങ്ങളില്നിന്ന് 29 വിമാനങ്ങള് കേരളത്തിലേക്ക് സര്വിസ് നടത്തുകയും ചെയ്യുന്നതായിരിക്കും. ഇതേതുടർന്ന് ഇന്ത്യയിലേക്ക് ആകെ 138 വിമാനങ്ങളാണ് ഈ കാലയളവില് എത്തിച്ചേരുക. എയര് ഇന്ത്യ എക്സ്പ്രസിന്റെ 95 വിമാനങ്ങളും എയര്ഇന്ത്യ രണ്ടാംഘട്ടത്തില് പ്രഖ്യാപിച്ച അധികവിമാനങ്ങളും ഇതില് ഉള്പ്പെടുന്നുണ്ട് .
177-180 യാത്രക്കാർ ഓരോ വിമാനത്തിലും ഉണ്ടാകുന്നതായിരിക്കും. ആദ്യ ദിനമായ ചൊവ്വാഴ്ച അതായത് ഇന്ന് യു.എ.ഇയില്നിന്ന് മാത്രം ഏഴ് സര്വിസുകള് ഉണ്ടായിരിക്കും. യുഎഇയിലെ ദുബൈ, അബൂദബി എന്നീ വിമാനത്താവളങ്ങളില്നിന്നാണ് എല്ലാ സര്വിസുകളും നടത്തുന്നത്. ഏറ്റവും കൂടുതല് വിമാനങ്ങള് ഗള്ഫില് നിന്ന് എത്തുന്നത് കരിപ്പൂര് എയര്പോര്ട്ടിലേക്കാണ്, 24 വിമാനങ്ങള്ളാണ് ഉണ്ടാകുന്നത്. കൊച്ചിയിലേക്ക് 22 വിമാനവും തിരുവനന്തപുരത്തേക്ക് 20 വിമാനവും കണ്ണൂരിലേക്ക് 19 വിമാനങ്ങളും ഗള്ഫില്നിന്ന് എത്തിച്ചേരുന്നതായിരിക്കും.
https://www.facebook.com/Malayalivartha


























