ചേര്ത്തല സബ് റജിസ്ട്രാര് ഓഫിസില് നിന്നും 17,000 രൂപ കവര്ന്നു

ചേര്ത്തല സബ് റജിസ്ട്രാര് ഓഫിസിന്റെ മുന്വശത്തെ വാതിലിന്റെ പൂട്ട് തകര്ത്ത് കയറിയ മോഷ്ടാവ്, ട്രഷറിയില് അടയ്ക്കാനായി ഷെല്ഫില് സൂക്ഷിച്ചിരുന്ന 17,000 രൂപ കവര്ന്നു.
2 ദിവസത്തെ അവധിക്കു ശേഷം ഇന്നലെ ഓഫിസ് തുറന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഷെല്ഫ് കുത്തിപ്പൊളിക്കാതെ തുറന്നാണ് പണം കവര്ന്നിട്ടുള്ളത്.
വെള്ളിയാഴ്ച റജിസ്ട്രേഷന് ഫീസിനത്തില് ലഭിക്കുന്ന തുകയാണ് ഇവിടെ പ്രത്യേക ഷെല്ഫില് സൂക്ഷിക്കുന്നത്. അടുത്ത പ്രവൃത്തി ദിവസമാണ് ഇതു ട്രഷറിയില് അടയ്ക്കുന്നത്.
പണം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക പരിശോധനയില് കണ്ടെത്തിയത്.സംഭവത്തെ തുടര്ന്ന് മൂന്നര വരെ ഓഫിസ് പ്രവര്ത്തനം തടസ്സപ്പെട്ടു.
പൊലീസ്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര് എന്നിവരെത്തി തെളിവെടുപ്പു നടത്തി.
https://www.facebook.com/Malayalivartha


























