ജീർണിച്ച അവസ്ഥയിൽ പാമ്പിന്റെ മാംസം ; ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് ; നിർണ്ണായക വിവരങ്ങൾ കൈമാറിയെന്ന് ഡോക്ടർമാർ

പാമ്പിന്റെ ജഡം പോസ്റ്റ്മോർട്ടം ചെയ്തതിന്റെ റിപ്പോർട്ട് പുറത്ത്. ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ കണ്ടെത്തി . പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കേസിന് ആവശ്യമായ തെളിവുകൾ കിട്ടിയതായും വിവരം . വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജിർണിച്ച അവസ്ഥയിൽ ആയിരുന്നു എന്നും ഡോക്ടർമാർ വ്യക്തമാക്കി . ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനായിരുന്നു പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തിയത്. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു , കൊലപാതകം തെളിയിക്കാൻ പാമ്പിന്റെ പോസ്റ്റുമോര്ട്ടം നടത്തിയത്. രാവിലെയായിരുന്നു പോസ്റ്മോർട്ട നടപടികൾ ആരംഭിച്ചത്.
ഉത്രയെ കടിച്ച കരിമൂര്ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു . ഇതിനെയാണ് ഇപ്പോള് പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം ചെയ്തത് . ചിത്രങ്ങളില് കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു . പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില് കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.
https://www.facebook.com/Malayalivartha


























