മൂന്നാഴ്ചയായി മൂന്നര വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
മൂന്നര വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വയനാട്ടില്‍ മാനന്തവാടി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം . ഝാര്‍ഖണ്ഡിലെ ഷാഹ് ബാംഗീ കുശ്മ സ്വദേശിയായ ഇബ്രാഹിം അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മാനന്തവാടിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്ബതികളുടെ മൂന്നര വയസുകാരിയായ മകളെയാണ് അന്‍സാരി പീഡനത്തിനിരയാക്കിയത്. മാനന്തവാടി സി.ഐ.എം.എം. അബ്ദുല്‍ കരീമും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂന്നാഴ്ചയായി 26 വയസുകാരനായ അന്‍സാരി കുഞ്ഞിനെ തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നു. ഒടുവില്‍ കുട്ടിയുടെ രക്ഷിതാവ് ഇക്കാര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha