ഉത്രയുടെ കൊലപാതകത്തില് അത്യപൂര്വ്വ തെളിവായി പാമ്പിന്റെ ശരീരാവിഷ്ടങ്ങള്.... പാമ്പിനെ അന്വേഷണ സംഘത്തിന് കൈമാറി... ഉത്രയുടെ വലതു കൈത്തണ്ടയിലെ കടിയേറ്റ പാടുമായി ഒത്തു നോക്കുന്നതടക്കമുള്ള ശാസ്ത്രീയ പരിശോധന പൊലീസ് ഫോറന്സിക് വിഭാഗം നടത്തും

ഉത്രയുടെ കൊലപാതകത്തില്് അത്യപൂര്വ്വ തെളിവായി പാമ്പിന്റെ ശരീരാവിഷ്ടങ്ങള്.... പാമ്പിനെ അന്വേഷണ സംഘത്തിന് കൈമാറി... ഉത്രയുടെ വലതു കൈത്തണ്ടയിലെ കടിയേറ്റ പാടുമായി ഒത്തു നോക്കുന്നതടക്കമുള്ള ശാസ്ത്രീയ പരിശോധന പൊലീസ് ഫോറന്സിക് വിഭാഗം നടത്തും
ഉത്രയെ കൊലപ്പെടുത്താന് ഭര്ത്താവ് സൂരജ് ഉപയോഗിച്ച മൂര്ഖന് പാമ്പിന്റെ മറവുചെയ്ത ശരീരം ഇന്നലെ പുറത്തെടുത്ത് മൂന്നു മണിക്കൂര് നീണ്ട പോസ്റ്റുമോര്ട്ടത്തിന് വിധേയമാക്കി തെളിവുകള് ശേഖരിച്ചു. 152 സെന്റിമീറ്റര് നീളമുള്ള പാമ്പിന് ഉഗ്രവിഷം പുറപ്പെടുവിക്കാന് ശേഷിയുള്ള രണ്ട് വിഷപ്പല്ലുകള് ഉണ്ടായിരുന്നു. കുഴിച്ചിട്ട് 20 ദിവസത്തിന് ശേഷമാണ് പുറത്തെടുത്തതെങ്കിലും ചെതുമ്പലിന്റെ സവിശേഷതകാരണം ശരീരം നശിച്ചിരുന്നില്ല. ആന്തരികായവയങ്ങള് അഴുകി തുടങ്ങിയെങ്കിലും പാമ്പിനെ അതേതരത്തില് പുറത്തെടുക്കാനായി. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും രാസലായനിയിലാക്കിയ പാമ്പിനെയും അന്വേഷണ സംഘത്തിന് കൈമാറി. വിഷപല്ലും മറ്റും വേര്തിരിച്ച് നല്കി.ഉത്രയുടെ വലതു കൈത്തണ്ടയിലെ കടിയേറ്റ പാടുമായി ഒത്തു നോക്കുന്നതടക്കമുള്ള ശാസ്ത്രീയ പരിശോധന പൊലീസ് ഫോറന്സിക് വിഭാഗം നടത്തും.രാവിലെ പതിനൊന്നിന് തുടങ്ങിയ പോസ്റ്റ്മോര്ട്ടം നടപടികള് അന്വേഷണസംഘ തലവന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്.
https://www.facebook.com/Malayalivartha


























