സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത് ദിവസങ്ങളായുള്ള കരുനീക്കങ്ങള്ക്കൊടുവില്... വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു.... ഉത്രയുടെ മരണം പമ്പ് കടിയേറ്റത് മൂലം എന്ന് പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട്... ഉത്രയുടെ ആന്തരിക അവയവങ്ങള് രാസപരിശോധനക്കായി അയച്ചു, കേസിലെ മുഖ്യപ്രതി സൂരജിനെ അടൂര് പറക്കോട്ടുള്ള വീട്ടില് എത്തിച്ച് തെളിവെടുപ്പ് നടത്തും

സൂരജ് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയത് ദിവസങ്ങളായുള്ള കരുനീക്കങ്ങള്ക്കൊടുവില് . ഉത്രയുടെ മരണം പമ്പ് കടിയേറ്റത് മൂലം എന്ന് പോസ്റ്റ് മോര്ട്ടം റിപ്പോര്ട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സൂരജ് അന്വേഷണസംഘത്തിന്റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങള് ഉള്പ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വരും ദിവസങ്ങളില് കൂടുതല് അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
സൂരജിന് അണലിയെ നല്കാന് അംബാസഡര് കാറില് എത്തിയ സുരേഷിനൊപ്പം മൂന്ന് പേര് കൂടി ഉണ്ടായിരുന്നു. അണലിയെ കൈമാറിയതിന് ഇവര് സാക്ഷികളാണ്. സൂരജിന്റെ വീട്ടില് വച്ചുണ്ടായ പാമ്പ് സംഭവങ്ങള് ഉത്ര മാതാപിതാക്കളോട് പറഞ്ഞിരുന്നു. സൂരജില് ഉത്രയ്ക്ക് സംശയം ഇല്ലായിരുന്നതിനാല് മാതാപിതാക്കള് സംഭവം അന്ന് ഗൗരവമായി എടുത്തില്ല. കൂടുതല് സ്ത്രീധനം ആവശ്യപ്പെട്ട് സൂരജ് ഭാര്യാ വീട്ടുകാരെ നിരന്തരം ബുദ്ധിമുട്ടിച്ചിരുന്നു.
ഉത്രയുടെ ഇടത് കൈയ്യില് രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാക്കുന്നു. വിഷം നാഡിവ്യൂഹത്തിനെ ബാധിച്ച് മരിച്ചതിനാല് മുഖന്പാമ്പിന്റെ കടിയേറ്റ് മരിച്ചതായാണ് വിലയിരുത്തല്. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് അന്വേഷണസംഘം കൈപ്പറ്റിയത്. ഉത്രയുടെ ആന്തരിക അവയവങ്ങള് രാസപരിശോധനക്കായി അയച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്കോളജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്തത്. പാമ്പ് കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും വ്യക്തമാക്കിയതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല് ശാസ്ത്രിയ തെളിവുകള് അന്വേഷണ സംഘത്തിന് ലഭ്യമായി.
ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്റെ മാംസം വിഷപ്പല്ലുകള് ഉള്പ്പടെയുള്ള അവശിഷ്ടങ്ങള് രാജിവ് ഗാന്ധി സെന്റര് ഫോര് ബയോടെക്നോളജിയില് രാസ പരിശോധനക്കായി അയച്ചിട്ടുണ്ട്. കേസ്സിലെ മുഖ്യപ്രതി സൂരജിനെ അടൂര് പറക്കോട്ടുള്ള വീട്ടില് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.
സൂരജിനെതിരായ തെളിവുകള് സൈബര് സെല്ലും പരിശോധിക്കുന്നുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയ കേസില് കുടുംബാംഗങ്ങളില് ചിലരുടെ പങ്കും സുഹൃത്തുക്കളെയും പൊലീസ് സംശയിക്കുന്നു. കുടുംബാംഗമാണ് ഒളിവില് പോകാന് സഹായിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. സൂരജിന്റെ എല്ലാ ദൗത്യങ്ങളിലും ചില സുഹൃത്തുക്കള് സജീവമാണ്. ഇവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നു.
ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില് നിര്ണായക തെളിവുകള് ലഭിച്ചതായി പൊലീസ്. പാമ്പുകളെ വിലയ്ക്ക് വാങ്ങിയതിന് തെളിവുണ്ട്. പ്രദേശത്ത് കാണപ്പെടാത്ത ഇനം പാമ്പിനെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സൂരജിനെ കോടതിയില് നിന്നു കസ്റ്റഡിയില് വാങ്ങുമെന്നു റൂറല് എസ്പി: ഹരിശങ്കര് പറഞ്ഞു. കേസില് കൂടുതല് പ്രതികളെ സംശയിക്കുന്നു. കേരളത്തില് അപൂര്വമായ കേസാണിത്. പരാതി ലഭിച്ച് 4 ദിവസങ്ങള്ക്കകം കേസ് തെളിയിക്കാന് കഴിഞ്ഞു.
വന്യജീവി സംരക്ഷണ നിയമ പ്രകാരം വനം വകുപ്പും സൂരജിനെതിരെ കേസെടുത്തതായി എസ്പി അറിയിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ. അശോകനെ കൂടാതെ ഗ്രേഡ് എസ്ഐമാരായ എ. അബ്ദുല് സലാം, കെ.ശിവശങ്കരപിള്ള, സജി ജോണ്, ബി.അജയകുമാര്, ഗ്രേഡ് എഎസ്ഐമാരായ ആഷിര് കോഹൂര്, കെ.കെ.രാധാകൃഷ്ണ പിള്ള, സി.മനോജ് കുമാര്, നിക്സണ് ചാള്സ്, മഹേഷ് മോഹന്, എസ്. സജീന എന്നിവരാണ് നേതൃത്വം നല്കിയത്. അതേ സമയം, ഉത്രയെ കൊലപ്പെടുത്തിയ കേസില് അതിവേഗ വിചാരണയ്ക്കാണു പൊലീസ് നീക്കം. കുറ്റപത്രം 90 ദിവസത്തിനുള്ളില് സമര്പ്പിക്കാനാണു ശ്രമം.
https://www.facebook.com/Malayalivartha


























